Latest NewsNewsIndia

‘വിഭ്രാന്തി സൃഷ്ടിക്കരുത്’: ഹിജാബ് നിരോധനത്തിൽ നേരത്തെ വാദം കേൾക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് നിരോധിച്ചുകൊണ്ടുള്ള കർണാടക സർക്കാരിന്റെ ഉത്തരവിനെ അനുകൂലിച്ച കർണാടക ഹൈക്കോടതി വിധിയെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജികളിൽ നേരത്തെ വാദം കേൾക്കാൻ കഴിയില്ലെന്ന് സുപ്രീം കോടതി. വരാനിരിക്കുന്ന സ്‌കൂൾ പരീക്ഷകളുടെ പശ്ചാത്തലത്തിൽ ഹർജി നേരത്തെ പരിഗണിക്കണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. ഇതാണ് സുപ്രീം കോടതി തള്ളിയത്. പ്രശ്നത്തെ വികാരഭരിതമാക്കരുത് എന്നും വിഭ്രാന്തി സൃഷ്ടിക്കരുത് എന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇതിന് പരീക്ഷകളുമായി യാതൊരു ബന്ധവുമില്ല എന്നായിരുന്നു അദ്ദേഹം നിരീക്ഷിച്ചത്.

Also Read:ഡൽഹി കലാപക്കേസ്: ഉമര്‍ ഖാലിദിന് ജാമ്യം നിഷേധിച്ചു

പരീക്ഷയ്ക്ക് ഹാജരാകുമ്പോൾ വിദ്യാർത്ഥികൾക്ക് ഹിജാബ് ധരിക്കാനുള്ള അവസരം ഇല്ലാത്തതിനാൽ പരീക്ഷ തന്നെ എഴുതാൻ കഴിയാതെ വരുമെന്നും സാഹചര്യം ഇങ്ങനെയായതിനാൽ, ഹർജി ഉടൻ പരിഗണിക്കണമെന്നുമായിരുന്നു ഉയർന്ന ആവശ്യം. മാർച്ച് 28 ന് പരീക്ഷകൾ ആരംഭിക്കുകയാണെന്നും അധികാരികൾ ഹിജാബ് ധരിച്ച് പ്രവേശനം അനുവദിക്കാത്തതിനാൽ വിദ്യാർത്ഥിക്ക് ഒരു വർഷം നഷ്ടപ്പെടുമെന്നും ഹർജിക്കാരൻ പറഞ്ഞു.

അതേസമയം, മാർച്ച് 15 ന് ആണ് സംസ്ഥാന സർക്കാരിന്റെ ഹിജാബ് നിരോധന ഉത്തരവ് കർണാടക ഹൈകോടതി ശരിവെച്ചത്. ഇത് ഇസ്ലാമിക വിശ്വാസത്തിന്റെ അനിവാര്യമായ മതപരമായ ആചാരമല്ലെന്ന് പറഞ്ഞു. സാമൂഹിക അശാന്തിയും പൊരുത്തക്കേടും സൃഷ്ടിക്കാൻ ചില അദൃശ്യ കരങ്ങൾ പ്രവർത്തിക്കുന്നുവെന്നും ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികൾ, തങ്ങളുടെ എതിരാളികളെ ആക്രമിക്കാനുള്ള അവസരമാക്കി ഹിജാബിനെ മാറ്റിയ അവസ്ഥയാണ് ഇപ്പോഴുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button