![](/wp-content/uploads/2021/08/thaliban-2.jpg)
അഫ്ഗാൻ: പെൺകുട്ടികൾക്ക് ഹൈസ്‌കൂൾ തുറന്നു കൊടുത്ത താലിബാൻ പഠിക്കാൻ കുട്ടികൾ എത്തിയപ്പോൾ സ്കൂൾ പൂട്ടി സ്ഥലം വിട്ടുവെന്ന് റിപ്പോർട്ട്. അഫ്ഗാനിൽ താലിബാൻ ഭരണമേൽക്കുമ്പോൾ പെൺകുട്ടികളുടെ വിദ്യാഭ്യാസം എന്താകുമെന്ന ലോകരാജ്യങ്ങളുടെ ആശങ്കയാവസാനിപ്പിച്ചുകൊണ്ടായിരുന്നു താലിബാൻ ഹൈസ്‌കൂളുകൾ തുറന്നു കൊടുത്തത്. എന്നാൽ, കുട്ടികളെത്തിയപ്പോൾ അത് പൂട്ടിയിട്ടന്നും, കാരണങ്ങൾ ഒന്നും വ്യക്തമാക്കിയില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
Also Read:മലങ്കര അണക്കെട്ടിന്റെ തീരത്തൂടെ കടന്ന് പോകുന്ന റോഡിന്റെ വീതി കൂട്ടല്‍ ആരംഭിച്ചു
ഏഴു മാസത്തെ ഇടവേളക്കു ശേഷം പെണ്‍കുട്ടികളുടെ സ്‌കൂള്‍ ഇന്ന് തുറന്നിരുന്നു. എന്നാൽ, വിദ്യാർത്ഥിനികൾ എത്തിയതോടെ പുതിയ ഉത്തരവ് വരുന്നതു വരെ സിക്‌സ്ത് ഗ്രേഡിനു മുകളിലുള്ള ക്ലാസുകളില്‍ പെണ്‍കുട്ടികള്‍ വരേണ്ടതില്ലെന്ന ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. അഫ്ഗാനിലെ പെൺകുട്ടികളുടെ ഏറെ നാളുകൾക്ക് ശേഷമുള്ള കാത്തിരിപ്പാണ് ഇവിടെ വീണ്ടും തകർന്നു പോയിരിക്കുന്നത്.
അതേസമയം, ലോകരാജ്യങ്ങൾ ഒന്നടങ്കം ശുപാർശ ചെയ്തിട്ടാണ് താലിബാൻ ഹൈസ്‌കൂൾ തുറക്കുമെന്ന തീരുമാനത്തിൽ എത്തിയത്. എന്നാൽ, തുറന്ന ഉടനെ തന്നെ ഇവ പൂട്ടിയത് വലിയ ആശങ്കയാണ് ജനങ്ങൾക്കിടയിൽ സൃഷ്ടിയ്ക്കുന്നത്.
Post Your Comments