തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടക്കെണിയിലേയ്ക്ക്. 5000 കോടി രൂപയാണ് സംസ്ഥാന സര്‍ക്കാര്‍ വീണ്ടും കടമെടുക്കുന്നത്. വര്‍ഷാന്ത്യ ചെലവുകള്‍ക്ക് മാത്രമാണ് കടമെടുക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. ബില്ലുകള്‍ ഒരുമിച്ച് ട്രഷറിയിലേക്ക് വരുമ്പോള്‍ പ്രതിസന്ധിയുണ്ടാകാതിരിക്കാനാണ് കടമെടുപ്പ്. കേരളം ഇതുവരെ കാണാത്ത പ്രതിസന്ധിയാണ് പിണറായി മന്ത്രി സഭ ഇപ്പോള്‍ നേരിടുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്.
ഈ സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതോടു കൂടി, കേരളത്തിന്റെ കടം 3.9 ലക്ഷം കോടിക്ക് മുകളിലാകുമെന്നാണ് ഏകദേശ കണക്ക്. ഇത് മുതലിന്റെ കണക്ക് മാത്രമാണ്. പലിശ വേറെയും ഉണ്ട്. റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് കേരളം വിപണിയില്‍ നിന്ന് ‘സ്റ്റേറ്റ് ഡവലപ്മെന്റ് ലോണു’കളായി മാത്രം 1.87 ലക്ഷം കോടി(1, 86, 658 കോടി) രൂപ കടമെടുത്തിട്ടുണ്ട്. ഇത് സംസ്ഥാനത്തിന്റെ മൊത്തം അടച്ചു തീര്‍ക്കാനുള്ള കടത്തിന്റെ 55 ശതമാനം വരും.
Post Your Comments