Latest NewsNewsInternational

എന്ത് സംഭവിച്ചാലും രാജിവയ്ക്കില്ല, പ്രതിപക്ഷം തോൽക്കുന്നത് വരെ പിടിച്ചു നിൽക്കും: ഇമ്രാൻ ഖാൻ

ഇ​സ്‌​ലാ​മാ​ബാ​ദ്: എന്ത് സംഭവിച്ചാലും രാജിവയ്ക്കില്ലെന്ന് വ്യക്തമാക്കി പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. വെ​ള്ളി​യാ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന അ​വി​ശ്വാ​സ പ്ര​മേ​യ​ത്തി​ന് മു​ന്‍​പ് രാജി വയ്ക്കില്ലെന്നും പ്ര​തി​പ​ക്ഷം ത​ങ്ങ​ളു​ടെ എ​ല്ലാ കാ​ര്‍​ഡു​ക​ളും നി​ര​ത്തി​യാ​ലും അ​വി​ശ്വാ​സ പ്ര​മേ​യം വി​ജ​യി​ക്കാ​നാ​വി​ല്ലെ​ന്നും ഇമ്രാൻ പറഞ്ഞു.

Also Read:കെ റെയില്‍, എല്‍ഡിഎഫ് ഒറ്റക്കെട്ട് : കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നത് ബിജെപിയും കോണ്‍ഗ്രസുമെന്ന് എ. വിജയരാഘവന്‍

‘ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും രാ​ജി​വ​യ്ക്കി​ല്ല. അ​വ​സാ​ന പ​ന്ത് വ​രെ ക​ളി​ക്കും. ഒ​രു ദി​വ​സം മുൻപ് താ​ന്‍ അ​വ​രെ അ​ദ്ഭു​ത​പ്പെ​ടു​ത്തും. അ​വ​ര്‍ ഇ​പ്പോ​ഴും സമ്മർദ്ദത്തിലാ​ണ്. എന്‍റെ തു​റു​പ്പ് ചീ​ട്ട് എ​ന്നു പ​റ​യു​ന്ന​ത്, ഞാൻ ഇ​തു​വ​രെ ചീ​ട്ടൊ​ന്നും ഇ​റ​ക്കി​യി​ട്ടി​ല്ലെ​ന്ന​താ​ണ്. ഞാൻ വീ​ട്ടി​ല്‍ ഇ​രി​ക്കു​മെ​ന്ന് ആ​രും തെ​റ്റി​ദ്ധ​രി​ക്ക​രു​ത്. ഞാൻ രാ​ജി​വ​യ്ക്കി​ല്ല, എ​ന്തി​ന് രാ​ജി​വ​യ്ക്ക​ണം? ക​ള്ള​ന്മാ​രു​ടെ സ​മ്മ​ര്‍​ദ​ത്തി​ല്‍ ഞാന്‍ രാ​ജി​വ​യ്ക്ക​ണോ? ഇമ്രാൻ ചോദിച്ചു.

അതേസമയം, ഞാന്‍ അ​ധി​കാ​ര​ത്തി​ല്‍ നി​ന്ന് ഇ​റ​ങ്ങി​യാ​ല്‍ നി​ശ​ബ്ദ​നാ​യി​രി​ക്കി​ല്ലെ​ന്ന് ഇ​മ്രാ​ന്‍ പ്ര​തി​പ​ക്ഷ​ത്തി​ന് മു​ന്ന​റി​യി​പ്പ് ന​ല്‍​കി. ത​ന്‍റെ സ​ര്‍​ക്കാ​രി​നെ പു​റ​ത്താ​ക്കി​യാ​ലും ത​ന്‍റെ ത​ത്വ​ങ്ങ​ളി​ല്‍ വി​ട്ടു​വീ​ഴ്ച ചെ​യ്യി​ല്ല. ആ​ളു​ക​ളെ​യും ദൈ​വ​ത്തെ​യും ഒ​റ്റി​ക്കൊ​ടു​ക്കാ​ന്‍ ത​നി​ക്ക് ക​ഴി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button