![](/wp-content/uploads/2022/02/vaccine-879.jpg)
മസ്‌കത്ത്: വിദേശികൾക്ക് എല്ലാ ചൊവ്വാഴ്ച്ചയും കോവിഡ് വാക്സിൻ നൽകുമെന്ന് ഒമാൻ. നോർത്ത് ഷർഖിയ ഗവർണറേറ്റിലെ മുദൈബി, ഇബ്രി എന്നീ മെഡിക്കൽ ഫിറ്റ്‌നസ് സെന്ററുകളിൽ നിന്നും എല്ലാ ചൊവ്വാഴ്ചയും വിദേശികൾക്ക് കോവിഡ് വാക്‌സിൻ സ്വീകരിക്കാം.
അസ്ട്രസെനക (കോവിഷീൽഡ്), കൊവാക്‌സിൻ, ഫൈസർ, മൊഡേണ, സിനോഫാം, സിനോവാക്, കാൻസിനോബയോ, നൊവാവാക്‌സ്, സ്പുട്‌നിക് 5, ഒറ്റഡോസ് വാക്‌സീനുകളായ ജോൺസൺ ആൻഡ് ജോൺസൺ, സ്പുട്‌നിക് ലൈറ്റ് എന്നീ വാക്‌സിനുകൾക്കാണ് ഒമാനിൽ അംഗീകാരമുള്ളത്. രാജ്യത്തെ കോവിഡ് വാക്‌സിനുകളുടെ പുതിയ പട്ടികയിലാണ് ഒമാൻ ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.
Post Your Comments