KeralaNattuvarthaLatest NewsNewsIndia

ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല, കൃത്രിമമായി വില വര്‍ധിപ്പിക്കുന്നത് തടയും: മന്ത്രി ജിആര്‍ അനില്‍

വയനാട്: ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ലെന്ന് വ്യക്തമാക്കി മന്ത്രി ജിആർ അനിൽ. കൃത്രിമായി വില വര്‍ധിപ്പിക്കുന്നത് തടയുമെന്നും, ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ കേരളം വിവിധ ഉല്‍പന്നങ്ങള്‍ക്കായി മറ്റ് സംസ്ഥാനങ്ങളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്ന സാഹചര്യത്തില് ‍ ഉപഭോക്തൃ സംരക്ഷണം ഉറപ്പുവരുത്താന് ‍ പരിശോധന ശക്തമാക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read:പച്ചയായി വര്‍ഗീയത പറയാന്‍ ഒരു മടിയുമില്ലാത്തവരാണ് ആർഎസ്എസ്, ജമാഅത്തെ ഇസ്ലാമിയും ഒപ്പത്തിനൊപ്പം: എം സ്വരാജ്

‘യഥാര്‍ത്ഥ അളവിലും തൂക്കത്തിലും ഉല്‍പ്പന്നങ്ങളും സേവനങ്ങളും ലഭ്യമാക്കുക, ഗുണമേന്‍മയുളള ഉല്‍പന്നങ്ങള്‍ ലഭിക്കുക, വിലയില്‍ വഞ്ചിതരാകാതിരിക്കുക, ബില്‍ ലഭിക്കുക മുതലായവ ഉപഭോക്താവിന്റെ അവകാശങ്ങളാണ്. എന്നാല്‍ ഒരു വിഭാഗം വ്യാപാരികളുടെ അനഭിലഷണിയമായ പ്രവൃത്തികള്‍ മൂലം ഉപഭോക്താക്കള്‍ വഞ്ചിക്കപ്പെടുന്ന സാഹചര്യമുണ്ടാകുന്നു’, മന്ത്രി വ്യക്തമാക്കി.

‘കൃത്രിമായി വില വര്‍ദ്ധിപ്പിക്കുന്നത് അടക്കമുളള ഇത്തരം പ്രവൃത്തികള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കര്‍മ്മ പരിപാടിയുടെ ഭാഗമായി ലീഗല്‍ മെട്രോളജി വകുപ്പിന്റെ നേതൃത്വത്തില്‍ ജാഗ്രത, ക്ഷമത എന്ന പേരില്‍ ബോധവല്‍ക്കരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഉപഭോക്തൃ സൗഹൃദ വിപണിയാണ് സര്‍ക്കാറിന്റെ ലക്ഷ്യം’, അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button