വുഷു: ചൈനീസ് എയര്‍ലൈന്‍സ് ദുരന്തത്തില്‍ കൊല്ലപ്പെട്ടവരുടെ മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചതായി അന്താരാഷ്ട മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ദുരന്തം നടന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ ലഭിച്ചത്. എന്‍ജിന്‍ ഘടകങ്ങളും, ചിതറിയ വിമാന ഭാഗങ്ങളും, കത്തിക്കരിഞ്ഞനിലയില്‍ യാത്രക്കാര്‍ ഉപയോഗിച്ചിരുന്ന വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്.
Read Also : ഉപഭോക്താക്കളെ ചൂഷണം ചെയ്യാൻ അനുവദിക്കില്ല, കൃത്രിമായി വില വര്‍ധിപ്പിക്കുന്നത് തടയും: മന്ത്രി ജിആര്‍ അനില്‍
മരിച്ചവരുടെ എണ്ണം അധികൃതര്‍ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. തകര്‍ന്നുവീഴുമ്പോള്‍ ചൈന ഈസ്റ്റേണ്‍ വിമാനത്തിലുണ്ടായിരുന്ന 132 പേരില്‍ ആരെങ്കിലും രക്ഷപ്പെട്ടതായി സൂചനകളില്ല. കുത്തനെയുള്ള മലനിരകളില്‍ പെയ്ത കനത്തമഴയും ചെളിയുമാണ് നൂറുകണക്കിന് വരുന്ന രക്ഷാപ്രവര്‍ത്തകര്‍ക്ക് വിലങ്ങുതടിയായത്.
കോക്പിറ്റ് വോയിസ് റെക്കോഡറില്‍ നിന്ന് സൂചനകള്‍ ലഭിക്കുമെന്നാണ് പ്രതീക്ഷ. ലഭിച്ച ബ്ലാക്‌ബോക്‌സിന്റെ പുറംപാളിക്ക് കേടുപാടുണ്ടെങ്കിലും, അതിനകത്തുള്ള രേഖകള്‍ക്ക് കുഴപ്പമില്ലെന്നാണ് സൂചന. വിവരങ്ങള്‍ പരിശോധിക്കാന്‍ ബ്ലാക്ക്‌ബോക്‌സ് ബെയ്ജിങ്ങിലേക്ക് അയച്ചിട്ടുണ്ട്. രണ്ടാമത്തെ ബ്ലാക്ക്‌ബോക്സ് കണ്ടെത്താന്‍ തിരച്ചില്‍ തുടരുകയാണ്.
Post Your Comments