Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsIndia

രാംപൂർഹട്ടിൽ എത്തി മമത ബാനർജി, അക്രമികളെ വെറുതെ വിടില്ല, ഒരു ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു

സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കൽക്കട്ട ഹൈക്കോടതി, തെളിവുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും, സാക്ഷിക്ക് സംരക്ഷണം ഒരുക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു.

കൊൽക്കത്ത: പശ്ചിമബം​ഗാൾ മുഖ്യമന്ത്രി മമതാ ബാനർജി ബിർഭും സംഘർഷത്തിൽ 8 പേർ കൊല്ലപ്പെട്ട രാംപൂർഹട്ട് സന്ദർശിച്ചു. സർക്കാരിനെതിരെ പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധം കടുപ്പിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രി സന്ദർശനം നടത്തിയത്. കുറ്റവാളികളെ വെറുതെ വിടില്ലെന്ന് മമത ബാനർജി ഉറപ്പ് നൽകി. മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ സഹായധനമായി നൽകും. സംഭവത്തെ ശക്തമായി അപലപിക്കുകയാണെന്ന് മമത അറിയിച്ചു.

Also read: മാധ്യമപ്രവർത്തകയുടെ ആത്മഹത്യ: മുൻപ് ശ്രുതിയെ ഭർത്താവ് ശ്വാസം മുട്ടിച്ച് കൊല്ലാൻ ശ്രമിച്ചിരുന്നതായി ആരോപിച്ച് കുടുംബം

അതേസമയം, കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ഇന്ന് രാംപൂർഹട്ടിലെത്തും. സംഭവത്തില്‍ സ്വമേധയാ കേസെടുത്ത കൽക്കട്ട ഹൈക്കോടതി, തെളിവുകളുടെ സുരക്ഷ ഉറപ്പുവരുത്താൻ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കണമെന്നും, സാക്ഷിക്ക് സംരക്ഷണം ഒരുക്കണമെന്നും പൊലീസിനോട് ആവശ്യപ്പെട്ടു. സംഘർഷം നടത്തിയ 22 പേർ ഇതുവരെ അറസ്റ്റിലായി. അക്രമത്തിൽ പങ്കുള്ള കൂടുതൽ പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കുകയാണെന്ന് ബംഗാൾ പൊലീസ് വ്യക്തമാക്കി. സംഘർഷത്തെ കുറിച്ച് ബംഗാൾ സർക്കാർ ഉടൻ തന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട് നൽകും.

രാംപൂർഹട്ടിലെ ബിര്‍ഭൂമിൽ ഉണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിൽ, പ്രതിപക്ഷ പാർട്ടികള്‍ മമത സർക്കാരിനെതിരായ വിമർശനം ശക്തമാക്കി. സി.പി.എം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീമിന്റെ നേതൃത്വത്തിലുള്ള സംഘവും സംഘര്‍ഷമേഖലകള്‍ സന്ദർശിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button