കീവ്: യുദ്ധം തുടരുന്ന ഉക്രൈനിൽ നിന്നും റഷ്യൻ സൈന്യം 2,389 കുട്ടികളെ തട്ടിക്കൊണ്ടുപോയതായി റിപ്പോട്ട്. ഉക്രൈന്റെ വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോൺബാസ് മേഖലയിൽ നിന്നുള്ള 2,389 കുട്ടികളെ റഷ്യയിലേക്ക് കടത്തിയത്. ഡോൺബാസ് മേഖലയിൽ നിന്നാണ് കുട്ടികളെ കടത്തിയതെന്നാണ് റിപ്പോർട്ട്. യു.എസ് എമ്പസിയാണ് ഇത് പുറത്തുവിട്ടിരിക്കുന്നത്.
Also Read:സിനിമ കഴിഞ്ഞ് മടങ്ങിയ യുവതിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു: നാല് പേർ അറസ്റ്റിൽ
‘ഇത് സഹായമല്ല. തട്ടിക്കൊണ്ടുപോകലാണ്’, യുഎസ് എംബസ്സി ട്വീറ്റില്‍ പറയുന്നു. റഷ്യയുടെ നിയന്ത്രണത്തിലുള്ള ഡോണ്‍ബാസിന്റെ കിഴക്കന്‍ പ്രദേശങ്ങളിലേക്ക് റഷ്യന്‍ സൈന്യം സാധാരണക്കാരെ മാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ഉയർന്നു വർന്നിരുന്നു. ഇതിന് പിന്നാലെയാണ്, കുട്ടികളെയും റഷ്യയിലേക്ക് കടത്തുന്നതായി ഉക്രൈൻ ആരോപിക്കുന്നത്. 2014-ലെ റുസ്സോ-ഉക്രൈൻ യുദ്ധത്തിനു ശേഷം ഉക്രൈനിലെ ഡോൺബാസ് മേഖലയിൽ ഗണ്യമായ റഷ്യൻ അനുകൂല വിഘടനവാദികളുടെ സാന്നിധ്യമുണ്ട്. ഇവർ റഷ്യയ്‌ക്കൊപ്പമാണെന്നും ഇവരുടെ സഹായത്തോടെയാണ് റഷ്യൻ സൈന്യം കുട്ടികളെ റഷ്യയിലേക്ക് കടത്തിയതെന്നുമാണ് റിപ്പോർട്ട്.
According to the Ukrainian Foreign Ministry, Russian forces have illegally removed 2,389 Ukrainian children from Donetsk and Luhanks oblasts to Russia. This is not assistance. It is kidnapping.
— U.S. Embassy Kyiv (@USEmbassyKyiv) March 22, 2022
റഷ്യയുടെ നടപടി അന്താരാഷ്ട്ര നിയമത്തിന്റെ കടുത്ത ലംഘനമാണെന്നും യുക്രൈന്‍ വിദേശകാര്യ മന്ത്രാലയം തിങ്കളാഴ്ച പ്രസ്താവനയില്‍ പറഞ്ഞു. സംഭവം പുറംലോകം അറിഞ്ഞതോടെ, റഷ്യയ്‌ക്കെതിരെ കടുത്ത വിമർശനമാണ് ഉയരുന്നത്. ഉക്രൈൻ പ്രോസിക്യൂട്ടര്‍ ജനറല്‍ ഐറിന വെനെഡിക്ടോവ ഉള്‍പ്പടെ നിരവധി പേരാണ് റഷ്യയക്കെതിരെ രംഗത്തെത്തിയിരിക്കുന്നത്.
Post Your Comments