KollamNattuvarthaLatest NewsKeralaNews

വർക്കലയിലെ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി മരിച്ചു

ലക്‌നൗ ഗോമട്ടി നഗർ 5/35 വിപുൽ കാന്തിൽ വിദ്യ രാഘവൻ (59) ആണ് മരിച്ചത്

വർക്കല: സ്വകാര്യ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനിയായ മധ്യവയസ്ക മരിച്ചു. ലക്‌നൗ ഗോമട്ടി നഗർ 5/35 വിപുൽ കാന്തിൽ വിദ്യ രാഘവൻ (59) ആണ് മരിച്ചത്.

ചൊവ്വാഴ്ച വൈകുന്നേരം നാലരയോടെയാണ് സംഭവം. വർക്കല സൗത്ത് ക്ലിഫിലെ എലിക്സർ ബീച്ച് റിസോർട്ടിലാണ് ഉത്തർപ്രദേശ് സ്വദേശിനി സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ മരിച്ചത്.

റിസോർട്ടിൽ എത്തിയ ഇവർ നീന്തി കുളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. തുടർന്ന്, റിസോർട്ട് അധികൃതർ ഉടൻ തന്നെ പ്രാഥമിക ശുശ്രൂഷ നൽകുകയും വർക്കല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read Also : വിമാന ദുരന്തം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും മരിച്ച 132 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താത്തതില്‍ ദുരൂഹത

വർക്കല പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

വർക്കല കുരയ്‌ക്കണ്ണി വലിയവീട്ടിൽ ദേവി ക്ഷേത്രത്തിന് സമീപം ദേവപ്രജ വില്ലയിൽ കഴിഞ്ഞ മൂന്ന് മാസമായി വാടകയ്ക്ക് താമസിച്ചുവരികയായിരുന്നു ഇവർ.

shortlink

Related Articles

Post Your Comments

Related Articles


Back to top button