ThiruvananthapuramLatest NewsKeralaNattuvarthaNews

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ

നെടുമങ്ങാട് വാളിക്കോട് വാടയിൽവീട്ടിൽ ഷംനാസ് നാസർ (32), പത്താംകല്ല് തടത്തരികത്ത് വീട്ടിൽ താഹ (21) എന്നിവരാണ് അറസ്റ്റിലായത്

കിളിമാനൂർ: സ്കൂട്ടറിൽ വിൽപനക്കായി കടത്തുകയായിരുന്ന മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ. നെടുമങ്ങാട് വാളിക്കോട് വാടയിൽവീട്ടിൽ ഷംനാസ് നാസർ (32), പത്താംകല്ല് തടത്തരികത്ത് വീട്ടിൽ താഹ (21) എന്നിവരാണ് അറസ്റ്റിലായത്. കിളിമാനൂർ എക്സൈസ് സംഘം ആണ് ഇവരെ പിടികൂടിയത്.

എട്ട് ഗ്രാം എം.ഡി.എം.എ ഇവരിൽ നിന്ന് പിടിച്ചെടുത്തു. മയക്കുമരുന്ന് കടത്തിയ സ്കൂട്ടറും സംഘം കസ്റ്റഡിയിലെടുത്തു. കോളജ് വിദ്യാർത്ഥികൾ, ലഹരി പാർട്ടി എന്നിവ ലക്ഷ്യംവെച്ചാണ് മയക്കുമരുന്ന് വിൽപ്പന നടത്തുന്നതെന്ന് എക്സൈസ് അറിയിച്ചു.

Read Also : ചികിത്സക്കെത്തിയപ്പോൾ അപമര്യാദയായി പെരുമാറി : വീട്ടമ്മയുടെ പരാതിയിൽ ദന്ത ഡോക്ടർ അറസ്റ്റിൽ

എക്സൈസ് ഇൻസ്പെക്ടർ ആർ. മോഹൻകുമാർ, പ്രിവന്റീവ് ഓഫിസർമാരായ എസ്. ഷൈജു, സുദർശനൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജാസീം, അരുൺ, അൻസാർ, രതീഷ്, സജിത്ത്, ഷമീർ, ആദർശ്, അജിതകുമാരി, ഷഹീന ബീവി തുടങ്ങിയവരാണ് അറസ്റ്റിന് നേതൃത്വം നൽകിയത്. പ്രതികളെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button