Latest NewsKeralaNews

ടെക്‌നിക്കൽ ഹൈസ്‌ക്കൂൾ ഓൺലൈൻ പ്രവേശനത്തിന് ഏപ്രിൽ വരെ അപേക്ഷിക്കാം

തിരുവനന്തപുരം: കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന 39 ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ 2022-23 അദ്ധ്യയനവർഷത്തേക്കുള്ള പ്രവേശനത്തിന് ഓൺലൈനായി ഏപ്രിൽ ആറ് വരെ അപേക്ഷിക്കാം. എട്ടാം ക്ലാസിലേക്കാണ് പ്രവേശനം നടത്തുന്നത്. വിദ്യാർത്ഥികൾക്ക് www.polyadmission.org/ths എന്ന വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം.

Read Also: വിനായകന്റെ പരാര്‍ശത്തോട് എന്തുകൊണ്ട് പ്രതികരിച്ചില്ല? വ്യക്തമാക്കി നവ്യാ നായര്‍

യോഗ്യരായ അപേക്ഷകരിൽ നിന്ന് സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നടത്തുന്ന അഭിരുചി പരീക്ഷയുടെ അടിസ്ഥാനത്തിൽ സംവരണ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും തെരഞ്ഞെടുക്കുന്നത്. ഓരോ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിലേയും അനുവദിക്കപ്പെട്ട സീറ്റുകളേക്കാൾ അധികം അപേക്ഷകരുള്ള സ്ഥാപനങ്ങളിൽ മാത്രമേ അഭിരുചി പരീക്ഷ നടത്തൂ.

ഏഴാം ക്ലാസ് നിലവാരത്തിലുള്ള ഇംഗ്ലീഷ്, കണക്ക്, ഫിസിക്‌സ്, കെമിസ്ട്രി, പൊതുവിജ്ഞാനം, മെന്റൽ എബിലിറ്റി എന്നീ വിഷയങ്ങൾ ഉൾപ്പെടുത്തിയാണ് അഭിരുചി പരീക്ഷ. അഭിരുചി പരീക്ഷ ഏപ്രിൽ ഏഴിന് രാവിലെ 10 മുതൽ 11.30 വരെ ടെക്‌നിക്കൽ ഹൈസ്‌ക്കൂളുകളിൽ നടത്തും. അപേക്ഷ സമർപ്പിക്കുന്നതിനും പ്രവേശനം സംബന്ധിച്ചുള്ള വിവരങ്ങൾക്കും: www.polyadmission.org/ths.

Read Also: കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 11,596 വാക്‌സിൻ ഡോസുകൾ

shortlink

Related Articles

Post Your Comments

Related Articles


Back to top button