News

യുഎഇ ഗോൾഡൻ വിസ സ്വീകരിച്ച് മധു ബാലകൃഷ്ണൻ

ദുബായ്: ഗോൾഡൻ വിസ സ്വീകരിച്ച് ഗായകൻ മധു ബാലകൃഷ്ണൻ. ദുബായിലെ മുൻനിര സർക്കാർ സേവന ദാതാക്കളായ ഇസിഎച്ചാണ് മധു ബാലകൃഷ്ണന്റെ ഗോൾഡൻ വീസാ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത് . ഇസിഎച്ച് സിഇഒ ഇഖ്ബാൽ മാർക്കോണിയിൽ നിന്നു മധുബാലകൃഷ്ണൻ ഗോൾഡൻ വിസ സ്വീകരിച്ചു. കുടുംബത്തോടൊപ്പമാണ് മധു ബാലകൃഷ്ണൻ ഗോൾഡൻ വിസ ഏറ്റുവാങ്ങിയത്.

Read Also: ‘ഷഹീദ് ദിവസ്’ : പ്രധാനമന്ത്രി നരേന്ദ്ര മോദി കൊൽക്കത്തയിൽ ബിപ്ലോബി ഭാരത് ഗാലറി ഉദ്ഘാടനം ചെയ്യും

കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖർക്കാണ് യുഎഇ ഗോൾഡൻ വിസ സമ്മാനിക്കുന്നത്. 10 വർഷമാണ് യുഎഇ ഗോൾഡൻ വിസയുടെ കാലാവധി. നേരത്തെ മലയാള ചലച്ചിത്ര താരങ്ങൾ ഉൾപ്പെടെ നിരവധി പേർക്ക് യുഎഇ ഗോൾഡൻ വിസ ലഭിച്ചിരുന്നു.

മമ്മൂട്ടി, മോഹൻലാൽ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ദുൽഖർ സൽമാൻ, ആശാ ശരത്ത്, ആസിഫ് അലി, മീരാ ജാസ്മിൻ, മീന, ഇടവേള ബാബു, സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, പ്രണവ് മോഹൻലാൽ, മനോജ് കെ ജയൻ, നിവിൻ പോളി എന്നീ താരങ്ങൾക്കും ഗായിക കെ എസ് ചിത്രയ്ക്കും, ഗായകൻ എം ജി ശ്രീകുമാർ, നിർമ്മാതാവ് ആന്റോ ആന്റണി, നാദിർഷാ, ആന്റണി പെരുമ്പാവൂർ സംവിധായകരായ സലീം അഹമ്മദ്, സന്തോഷ് ശിവൻ തുടങ്ങിയവർക്കും ഗോൾഡൻ വിസ ലഭിച്ചിരുന്നു. മലയാള ചലച്ചിത്ര രംഗത്ത് നിന്ന് നടിയും അവതാരകയുമായ നൈല ഉഷയ്ക്കും അവതാരകനും നടനുമായ മിഥുൻ രമേശിനും ഗോൾഡൻ വിസ ലഭിച്ചിട്ടുണ്ട്.

Read Also: രാജ്യവ്യാപകമായി ബാങ്കുകള്‍ പണിമുടക്കുന്നു, 4 ദിവസം ബാങ്കുകള്‍ അടഞ്ഞ് കിടക്കും

shortlink

Related Articles

Post Your Comments

Related Articles


Back to top button