Latest NewsNewsInternational

വിമാന ദുരന്തം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും മരിച്ച 132 പേരുടെ മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്താത്തതില്‍ ദുരൂഹത

വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്നത് അഞ്ജാതമായി തുടരുകയാണ്

ബെയ്ജിങ്: ചൈനയില്‍ തകര്‍ന്നുവീണ ബോയിങ് വിമാനത്തില്‍ യാത്ര ചെയ്തിരുന്ന ഒരാള്‍ ജീവനോടെയില്ലെന്ന് പറയുമ്പോഴും, അപകടം നടന്ന് 48 മണിക്കൂര്‍ പിന്നിട്ടിട്ടും
132 പേരുടെ മൃതദേഹാവശിഷ്ടങ്ങളും ബ്ലാക്ക് ബോക്സും കണ്ടെത്താത്തത് ദുരൂഹ വര്‍ധിപ്പിക്കുന്നു.

Read Also :ചികിത്സക്കെത്തിയപ്പോൾ അപമര്യാദയായി പെരുമാറി : വീട്ടമ്മയുടെ പരാതിയിൽ ദന്ത ഡോക്ടർ അറസ്റ്റിൽ

വിമാനം എങ്ങനെ അപകടത്തില്‍പ്പെട്ടുവെന്നത് അഞ്ജാതമായി തുടരുകയാണ്. വിമാനം മൂക്ക് കുത്തി പതിക്കുന്നതിന് മുമ്പായി ചൈനീസ് എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ നിന്ന് ആവര്‍ത്തിച്ചുള്ള കോളുകള്‍ക്ക് പൈലറ്റുമാരില്‍ നിന്ന് യാതൊരു പ്രതികരണവും ലഭിച്ചില്ലെന്നും അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

അപകടം നടന്നത് ഒരു പര്‍വത വനമേഖല ആയതിനാലും വിമാനത്തിന് സാരമായ കേടുപാടുകള്‍ സംഭവിച്ചതും തിരച്ചില്‍ ദുഷ്‌കരമാക്കുന്നുണ്ട്. 2000 രക്ഷാപ്രവര്‍ത്തകരാണ് തിരച്ചില്‍ നടത്തുന്നത്. ഡ്രോണുകളും മറ്റും ഉപയോഗിക്കുന്നുണ്ട്. പ്രദേശത്ത് മഴ തുടരുന്നതും തിരച്ചിലിനെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.

വിമാനത്തില്‍ 123 യാത്രക്കാരും മൂന്ന് പൈലറ്റുമാരടക്കം ഒമ്പത് വിമാന ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. എല്ലാവരും ചൈനീസ് സ്വദേശികളാണ്. ഒരു വിദേശി പോലും വിമാനത്തില്‍ ഉണ്ടായിരുന്നില്ലെന്ന് ചൈനീസ് അധികൃതര്‍ അറിയിച്ചു.

സമുദ്രനിരപ്പില്‍നിന്ന് 3225 അടി ഉയരത്തില്‍ പറന്ന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737 വിമാനമാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് 2.22-ഓടെ തകര്‍ന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button