കണ്ണൂര്‍: മയക്കുമരുന്ന് കടത്ത് കേസില്‍ നിര്‍ണായക വഴിത്തിരിവ്. എം.ഡി.എം.എയുമായി ദമ്പതികള്‍ പിടിയിലായ കേസില്‍, മറ്റൊരു ദമ്പതികള്‍ കൂടി ഉള്‍പ്പെടെ മൂന്ന് പേര്‍ കൂടി അറസ്റ്റിലായി. കണ്ണൂര്‍ സിറ്റി മരക്കാര്‍ കണ്ടി ചെറിയ ചിന്നപ്പന്റവിടെ അന്‍സാരിയും (33), ഭാര്യ ഷബ്നയെന്ന ആതിരയുമാണ് (26) പിടിയിലായത്. ഇവരോടൊപ്പം പഴയങ്ങാടി സി.എച്ച് ഹൗസില്‍ മൂരിക്കാട് വീട്ടില്‍ ശിഹാബ് (35) എന്ന ടൂറിസ്റ്റ് ബസ് ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്.
Read Also :വർക്കലയിലെ റിസോർട്ടിലെ സ്വിമ്മിങ് പൂളിൽ നീന്തി കുളിക്കുന്നതിനിടെ ഉത്തർപ്രദേശ് സ്വദേശിനി മരിച്ചു
നിസാമില്‍ നിന്നും മയക്കുമരുന്ന് ചില്ലറയായി വാങ്ങി വില്‍പ്പന നടത്തി വരികയായിരുന്നു ഇവര്‍. നിസാം ഇവരെ ഇടനിലക്കാരായി ഉപയോഗിച്ചതായാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. നിസാമുമായി പ്രതിദിനം ഒരു ലക്ഷം രൂപയുടെ ഇടപാട് ഇയാള്‍ നടത്തിയിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടെ, പ്രതികളെ പിടികൂടിയതിനു ശേഷം മാധ്യമ പ്രവര്‍ത്തകര്‍ക്കു മുന്‍പില്‍ അന്‍സാരിയും ഭാര്യ ഷബ്നയും പൊട്ടിക്കരഞ്ഞത് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചു. നിങ്ങള്‍ ഞങ്ങളുടെ ജീവിതം തകര്‍ക്കുന്നുവെന്ന് പറഞ്ഞ് നിലവിളിച്ചാണ് കരഞ്ഞത്.
Post Your Comments