Latest NewsKeralaNews

സ്വത്തിൽ മുന്നിൽ ജെബി, കേസിൽ റഹീം : രാജ്യസഭ സ്ഥാനാർത്ഥികളുടെ സ്വത്തുവിവരങ്ങൾ പുറത്ത്

സി.പി.ഐ സ്ഥാനാര്‍ത്ഥി പി. സന്തോഷ് കുമാറിന്റെ പേരില്‍ 10,000 രൂപയും 10 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയുമാണുള്ളത്.

തിരുവനന്തപുരം: സിപിഎമ്മിന്റെ രാജ്യസഭാ സ്ഥാനാർത്ഥി എ.എ റഹീമിന്റെ പേരിൽ വിവിധ സമരങ്ങളിൽ പങ്കെടുത്തതിന് നിലവിലുള്ളത് 37 ക്രിമിനൽ കേസുകൾ. സ്വത്തിന്റെ കാര്യത്തിൽ കോൺഗ്രസ് സ്ഥാനാർത്ഥി ജെബി മേത്തറാണ് മുന്നിൽ. ജെബി മേത്തര്‍ക്ക് 11.14 കോടിയുടെ കാര്‍ഷിക, കാര്‍ഷികേതര ഭൂസ്വത്തുകളാണ് രേഖകളിലുള്ളത്. 87,03,200 രൂപയുടെ ആഭരണങ്ങളും 1,54,292 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയും 75 ലക്ഷം രൂപ വിലയുള്ള വീടും ജെബിയുടെ പേരിലുണ്ട്. കൈവശമുള്ളത് പതിനായിരം രൂപയാണ്. 46.16 ലക്ഷത്തിന്റെ ബാധ്യതയുണ്ടെന്നും ജെബി സമര്‍പ്പിച്ച രേഖകളില്‍ പറയുന്നു.

ജെബിയുടെ ഭര്‍ത്താവിന്റെ പേരില്‍ 41 ലക്ഷം രൂപ വിലയുള്ള മെഴ്‌സിഡസ് ബെന്‍സ് കാറും ഇടപ്പള്ളി ധനലക്ഷ്മി ബാങ്കില്‍ 23.56 ലക്ഷം രൂപയും ബ്രോഡ് വേയിലെ ഫെഡറല്‍ ബാങ്കില്‍ 12,570 രൂപയുമുണ്ട്. ഇതുവരെ ഒരു കേസുപോലും ജെബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. സി.പി.ഐ.എം സ്ഥാനാര്‍ത്ഥി എ.എ. റഹീമിന്റെ പേരിലുള്ളത് 26,304 രൂപയുടെ ആസ്തിയാണ്. ഭാര്യയുടെ പേരില്‍ 4.5 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയും ആറ് ലക്ഷം വിലയുള്ള വാഹനവും 70,000 രൂപയുടെ ആഭരണങ്ങളുമുണ്ട്.

Read Also: സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടും: ബറ്റാലിയന്മാരെ ഇറക്കി പിണറായി സർക്കാർ

സി.പി.ഐ സ്ഥാനാര്‍ത്ഥി പി. സന്തോഷ് കുമാറിന്റെ പേരില്‍ 10,000 രൂപയും 10 ലക്ഷം രൂപ വിലമതിക്കുന്ന കൃഷിഭൂമിയുമാണുള്ളത്. ഭാര്യയുടെ 15,000 രൂപയും 4 ലക്ഷത്തിന്റെ ആഭരണങ്ങളും 4 ലക്ഷത്തിന്റെ കൃഷിഭൂമിയുമുണ്ട്. കണ്ണൂര്‍ കോര്‍പ്പറേഷന്റെ പരിധിയില്‍ ഭാര്യയുടെ പേരില്‍ 8.5 സെന്റ് ഭൂമിയും വീടുമുണ്ടെന്ന് രേഖകളില്‍ പറയുന്നുണ്ട്. സന്തോഷിന് രണ്ട് ലക്ഷത്തിന്റെ ബാധ്യതയും ഭാര്യക്ക് 19 ലക്ഷത്തിന്റെ ബാധ്യതയുമാണുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button