തിരുവനന്തപുരം: സിൽവർലൈൻ വിരുദ്ധ സമരത്തോട് മുഖ്യമന്ത്രിക്ക് ഭീഷണിയുടെ സ്വരമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന്‍. അത് നല്ലതല്ലെന്നും ശബരിമലയിലെ അനുഭവം സര്‍ക്കാരിന് സിൽവർലൈൻ സമരത്തിലും നേരിടേണ്ടിവരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.
തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമരത്തെ പൊളിക്കാൻ വിഭാഗീയതയുണ്ടാക്കാനാണ് സർക്കാർ ശ്രമം. ആസൂത്രിതമായ നീക്കമാണ് ഇതിനായി സർക്കാർ നടത്തുന്നത്. ഈ സമരം ജാതി-മത-രാഷ്ട്രീയത്തിന് ഉപരി ജനങ്ങളുടെ സമരമാണ്. ജാതിയും മതവും പറഞ്ഞ് ജനങ്ങലെ ഭിന്നിപ്പിക്കാനുള്ള സർക്കാരിന്റെ പിന്തിരിപ്പൻ നിലപാട് വിലപ്പോവില്ല. മുസ്ലിംങ്ങളും ക്രിസ്ത്യാനികളും ബിജെപിക്കൊപ്പം രംഗത്ത് വരുന്നതിന്റെ കെറുവാണ് സർക്കാരിന്. മുഖം നഷ്ടപ്പെട്ട സർക്കാർ ജനങ്ങളുടെ കണ്ണിൽപ്പൊടിയിടുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.
സിൽവർലൈനിന് കേന്ദ്രാനുമതി ലഭിക്കുമെന്ന് പറയുന്നത് വ്യാജപ്രചരണം മാത്രമാണ്. മന്ത്രി സജി ചെറിയാൻ പറയുന്നത് ബഫർ സോൺ ഇല്ലെന്നും കെ-റെയിൽ എംഡി പറയുന്നത് ഉണ്ടെന്നുമാണ്. സർക്കാർ ജനങ്ങളിൽ നിന്നും പലതും മറച്ചുവെക്കുകയാണ്. ജനതാത്പര്യത്തിനാണ് ബിജെപി പ്രാധാന്യം നൽകുന്നത്. ജനങ്ങളോടൊപ്പം പാർട്ടി ഉറച്ച് നിൽക്കുമെന്നും സുരേന്ദ്രൻ വ്യക്തമാക്കി.
Post Your Comments