KozhikodeLatest NewsKeralaNattuvarthaNews

ചികിത്സക്കെത്തിയപ്പോൾ അപമര്യാദയായി പെരുമാറി : വീട്ടമ്മയുടെ പരാതിയിൽ ദന്ത ഡോക്ടർ അറസ്റ്റിൽ

ആയഞ്ചേരിയിലെ സ്വകാര്യ ദന്താശുപത്രിയിലെ ദന്ത ഡോക്ടർ വടകര പ്രണവം വീട്ടിൽ ഷിജിത്തി (51) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്

ആയഞ്ചേരി: ചികിത്സക്കെത്തിയപ്പോൾ അപമര്യാദയായി പെരുമാറിയെന്ന വീട്ടമ്മയുടെ പരാതിയിൽ ദന്തഡോക്ടർ അറസ്റ്റിൽ. ആയഞ്ചേരിയിലെ സ്വകാര്യ ദന്താശുപത്രിയിലെ ദന്ത ഡോക്ടർ വടകര പ്രണവം വീട്ടിൽ ഷിജിത്തി (51) നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. വടകര പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

Read Also : മൂന്ന് പതിറ്റാണ്ടിന് ശേഷം സന്ദർശനത്തിന് അനുമതി: നാദാപുരം പള്ളിയിലേക്ക് സ്ത്രീകളുടെ കുത്തൊഴുക്ക്

ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഉച്ചയ്ക്ക് ഒരുമണിക്ക് ചികിത്സയ്ക്കായി ദന്താശുപത്രിയിലെത്തിയ വീട്ടമ്മയോട് ഡോക്ടർ അപമര്യാദയായി പെരുമാറുകയായിരുന്നു.

തുടർന്ന്, വീട്ടമ്മ വടകര പൊലീസിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button