തിരുവനന്തപുരം: തൃശൂർ പ്രസ് ക്ലബ് നിൽക്കുന്ന വടക്കുംനാഥ ക്ഷേത്രഭൂമി തിരിച്ചു പിടിക്കാൻ ഉത്തരവിട്ടതായി കൊച്ചിൻ ദേവസ്വം ബോർഡ് ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. തൃശൂർ വടക്കുംനാഥ ക്ഷേത്രഭൂമി വ്യാജരേഖ ചമച്ചു കേരള പത്രപ്രവർത്തക യൂണിയൻ (കെയുഡബ്ല്യുജെ ) തട്ടിയെടുത്ത സംഭവത്തിൽ, പൊലീസ് ക്രിമിനൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായാണ് തൃശൂർ ഡപ്യൂട്ടി കളക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം.
രണ്ടര കോടി രൂപയുടെ സർക്കാർ ഫണ്ട് കെയുഡബ്ല്യുജെയുടെ പ്രസ് ക്ലബുകൾ വെട്ടിച്ചെന്ന ആരോപണത്തിൽ മറ്റൊരു കേസും ഹൈക്കോടതിയുടെ പരിഗണനയിലാണ്. വയനാട് പ്രസ് ക്ലബിനായി വ്യാജരേഖ നൽകി എം പി ഫണ്ടിൽ നിന്നു തട്ടിയെടുത്ത 25 ലക്ഷം രൂപ തിരിച്ചു പിടിക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടിരുന്നു.
Post Your Comments