Latest NewsIndiaNews

‘കേരളത്തിലും തമിഴ്‌നാട്ടിലും പ്രാതിനിധ്യം സാധാരണം’: ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ക്കായി പോരാടുമെന്ന് സിപിഐഎം

കേരളത്തിലും തമിഴ്‌നാട്ടിലും ലൈംഗിക ന്യൂനപക്ഷ പ്രാധിനിധ്യം പാര്‍ട്ടിയില്‍ സാധാരണമാണ്.

കൊല്‍ക്കത്ത: കഴിഞ്ഞ ദിവസം സമാപിച്ച സിപിഐഎം സംസ്ഥാന സമ്മേളനത്തില്‍ ആദ്യമായി എല്‍ജിബിടിക്യൂ+ വിഭാഗത്തില്‍പ്പെടുന്ന അപ്രതിം റോയിയെ സമ്മേളന പ്രതിനിധിയായി പാര്‍ട്ടി തെരഞ്ഞെടുത്തു. 26ാം സംസ്ഥാന സമ്മേളനത്തിലെ തീരുമാനത്തിന്റെ തുടര്‍ച്ചയായാണ് നീക്കം. ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശ പോരാട്ടങ്ങള്‍ ശക്തമാക്കാനാണ് പശ്ചിമ ബംഗാള്‍ സിപിഐഎമ്മന്റെ തീരുമാനം. ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്കായി പ്രത്യേക ബഹുജന സംഘടന രൂപീകരിക്കാനും പാര്‍ട്ടി തീരുമാനച്ചിട്ടുണ്ട്.

Read Also: കശ്മീര്‍ ഫയല്‍സ് സിനിമ കണ്ട് മടങ്ങുകയായിരുന്ന തനിക്ക് നേരെ ബോംബെറിഞ്ഞു:രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് ബിജെപി എംപി

‘കേരളത്തിലും തമിഴ്‌നാട്ടിലും ലൈംഗിക ന്യൂനപക്ഷ പ്രാധിനിധ്യം പാര്‍ട്ടിയില്‍ സാധാരണമാണ്. ഇതിന്റെ തുടര്‍ച്ചയാണ് ബംഗാളിലും ലക്ഷ്യമിടുന്നത്. എന്നാല്‍, സമ്മേളന പ്രതിനിധിയായി ഒരാള്‍ ഈ വിഭാഗത്തില്‍ നിന്ന് തെരഞ്ഞെടുക്കപ്പെടുന്നത് ആദ്യമായാണ്. സിപിഐഎമ്മില്‍ തങ്ങള്‍ക്ക് സ്വാഭാവിക സ്വീകരണമാണ് ലഭിച്ചത്. ബിജെപിയുടെ ഭിന്നതയുടേയും ലിംഗവിവേചനപരവും ആണത്ത അധികാരം ഊട്ടിയുറപ്പിക്കുന്നതുമായ രാഷ്ട്രീയത്തിനെതിരെ നിലനിന്നവരാണ് ഞങ്ങൾ. തൃണമൂല്‍ ലൈംഗിക ന്യൂനപക്ഷങ്ങളെ മുതലെടുക്കുകയായിരുന്നു’-അപ്രിതം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button