![](/wp-content/uploads/2022/03/anjli.jpg)
കൊച്ചി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ഫോർട്ട് കൊച്ചി നമ്പർ 18 ഹോട്ടലിൽ എത്തിച്ചു പീഡിപ്പിച്ചെന്ന കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റീമദേവ് തനിക്കെതിരായ പോക്സോ കേസിനു പിന്നിൽ, എംഎൽഎയുടെ ഭാര്യയാണെന്ന ആരോപണവുമായി രംഗത്ത്.
‘ഗൂഢാലോചന നടത്തിയത് എംഎൽഎയുടെ ഭാര്യ ഉൾപ്പെടെ ആറുപേരാണ്. കള്ളപ്പണം ഇടപാടിനെ എതിർത്തതാണു വിരോധത്തിനു കാരണം. ഇവരുടെ പേരുകൾ അന്വേഷണ സംഘത്തിനു മുന്നില്‍ വെളിപ്പെടുത്തുമെന്നും’ അഞ്ജലി മനോരമ ന്യൂസിനോട് പറഞ്ഞു.
ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചതിനെ തുടർന്ന്, പോക്സോ കേസിൽ ചോദ്യം ചെയ്യലിന് അഞ്ജലി ഹാജരായിരുന്നു.
Post Your Comments