കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകത്തിന് പിന്നാലെ വ്യാപക അക്രമം. ബിര്‍ഭൂം ജില്ലയിലെ ബോഗ്ത്തൂയി ഗ്രാമത്തില്‍ അക്രമികള്‍ വീടുകള്‍ക്ക് തീവെച്ചതിനെ തുടര്‍ന്ന് പത്ത് പേര്‍ കൊല്ലപ്പെട്ടു.
തിങ്കളാഴ്ച രാത്രിയാണ് വ്യാപകമായ അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. അക്രത്തിൽ തൃണമൂല്‍ പ്രാദേശിക നേതാവായ ബാദു പ്രദാന്‍ കൊല്ലപ്പെട്ടു. ഇതിന് പിന്നാലെയാണ് അക്രമികള്‍ പ്രദേശത്തുള്ള പന്ത്രണ്ട് വീടുകൾ പുറത്തുനിന്ന് പൂട്ടിയിട്ട ശേഷം തീയിടുകയായിരുന്നു.
Read Also : ഉക്രൈനിലെ ജനങ്ങളുടെ ദുരിതത്തെക്കുറിച്ചുള്ള ബോധവത്കരണം: തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് കൈമാറി ഡേവിഡ് ബെക്കാം
സംഭവത്തില്‍, സംസ്ഥാന സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു. മുതിര്‍ന്ന ഉദ്യോഗസ്ഥനായ ഗ്യാന്‍വന്ത് സിങ്ങിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘത്തെയാണ് നിയോഗിച്ചിട്ടുള്ളത്. സംഘര്‍ഷം നടന്ന രാംപൂര്‍ഘട്ട് പോലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജിനെ സസ്‌പെന്റ് ചെയ്തു. സംഭവം രാഷ്ട്രീയസംഘര്‍ഷമല്ലെന്നാണ് തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിശദീകരണം. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തില്‍ വിശ്വാസ്യതയില്ലെന്ന് ബിജെപി വ്യക്തമാക്കി.
Post Your Comments