Latest NewsCricketNewsSports

പുതിയ റോളിൽ സുരേഷ് റെയ്ന ഐപിഎല്ലിലേക്ക്

മുംബൈ: ഐപിഎല്‍ 15-ാം സീസണില്‍ തിരിച്ചു വരവിനൊരുങ്ങി മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. പക്ഷേ, കളിക്കാരനായിട്ടല്ലായിരിക്കും റെയ്നയുടെ വരവ്. ഐപിഎല്ലിന്റെ ഔദ്യോഗിക സംപ്രേഷകരായ സ്റ്റാര്‍ സ്പോര്‍ട്സിന്റെ ഹിന്ദി കമന്ററി ടീമിന്റെ ഭാഗമായിട്ടാണ് ഐപിഎല്ലില്‍ റെയ്നയെ കാണാനാകുക.

ഇന്ത്യന്‍ പരിശീലക സ്ഥാനത്തു നിന്നും പഴയ തട്ടകത്തിലേക്ക് ഏഴു വര്‍ഷത്തിന് ശേഷം തിരിച്ചു വന്ന രവിശാസ്ത്രിയ്ക്കൊപ്പമാണ് റെയ്ന കളി പറയാന്‍ എത്തുന്നത്. ഇവര്‍ക്കൊപ്പം ഇര്‍ഫാന്‍ പത്താന്‍, പാര്‍ഥിവ് പട്ടേല്‍ തുടങ്ങിയവരുമുണ്ട്.

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എക്കാലത്തെയും മികച്ച താരങ്ങളുടെ പട്ടികയിലുള്ള താരമാണ് സുരേഷ് റെയ്ന. ഐപിഎല്ലില്‍ 5529 റണ്‍സ് സ്വന്തം കരിയറിൽ കുറിച്ച റെയ്ന മെഗാലേലത്തിൽ അണ്‍സോള്‍ഡാവുകയായിരുന്നു. സ്വന്തം ടീം പോലെയായി മാറിയ ചെന്നൈ സൂപ്പര്‍ കിംഗ്സ് താരത്തെ തിരിച്ചു പിടിക്കാന്‍ ഒരു ശ്രമവും നടത്തിയുമില്ല.

Read Also:- പൈനാപ്പിളിന്റെ ആരോഗ്യ ഗുണങ്ങൾ..!

ഐപിഎൽ ഹിന്ദി കമന്റേറ്റര്‍: ആകാശ് ചോപ്ര, ഇര്‍ഫാന്‍ പഠാന്‍, പാര്‍ഥിവ് പട്ടേല്‍, നിഖില്‍ ചോപ്ര, തന്യ പുരോഹിത്, കിരണ്‍ മോറെ, ജാറ്റിന്‍ സാപ്രു, സുരന്‍ സുരേന്ദ്രന്‍, രവി ശാസ്ത്രി, സുരേഷ് റെയ്ന എന്നിവരാണുള്ളത്. ഇംഗ്ലീഷ് കമന്റേറ്റര്‍മാര്‍ക്ക് പ്രതിഫലം ഒരു കോടിയോളം രൂപയാണ്. ഹിന്ദി കമന്റേറ്റര്‍മാര്‍ക്ക് 60 ലക്ഷം വരെയാണ് പ്രതിഫലം ലഭിക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button