Latest NewsKeralaNews

‘കടമെടുത്ത് അവസാനം ശ്രീലങ്കൻ സർക്കാരിന്റെ അവസ്ഥയാകും കേരളത്തിന്’: കെ റെയിലിനെതിരെ ചെന്നിത്തല

തിരുവനന്തപുരം: കെ റെയിലുമായി മുന്നോട്ട് പോകാമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വ്യാമോഹം നടക്കില്ലെന്ന് രമേശ് ചെന്നിത്തല. കെ റെയില്‍ ഭൂമി നഷ്ടപെടുന്നവരുടെ മാത്രം പ്രശ്നമല്ലെന്നും സാമൂഹിക പരിസ്ഥിതി പ്രശ്നങ്ങൾ സർക്കാർ മനസിലാക്കണമെന്നും ചെന്നിത്തല പറഞ്ഞു.

‘കെ റെയിലിനെതിരെ സമരം ചെയ്യുന്നവരെ തല്ലികൊണ്ട് മുന്നോട്ട് പോകാം എന്നാ വ്യാമോഹം പിണറായിക്ക് വേണ്ട. അതിജീവനത്തിന്റെ സമരമാണിത്. കേരളത്തിൽ യുഡിഎഫ് നേതൃത്വത്തിൽ വലിയ സമരം തുടങ്ങും. കല്ല് പിഴുതെടുക്കുന്നവർക്കെതിരെ കേസ് എടുത്താൽ ആദ്യം എംഎൽഎ, എംപി മാർക്കെതിരെ കേസെടുക്കേണ്ടി വരും’- രമേശ് ചെന്നിത്തല പറഞ്ഞു.

Read Also  :  എങ്ങനെയാണ് കരയുന്നതെന്നും എങ്ങനെയാണ് ബഹളമുണ്ടാകുന്നതെന്നും വീഡിയോകള്‍ ശ്രദ്ധിച്ചാല്‍ വ്യക്തമാകും: മന്ത്രി രാജീവ്

പിണറായി സർക്കാരിനെ താഴെ ഇറക്കൻ ഒരു വിമോചന സമരവും വേണ്ട. അല്ലാതെ തന്നെ സർക്കാരിനെ മുട്ട് മടക്കിക്കും. സിൽവർ ലൈൻ പദ്ധതി വൻ അഴിമതിയാണ്. സിസ്ട്രാ ഫ്രഞ്ച് കമ്പനിക്ക് കമ്മീഷൻ കൊടുക്കാനുള്ള പദ്ധതിയാണിതെന്നും ചെന്നിത്തല പറഞ്ഞു. കല്ലിടുന്നത് ഭൂമി പണയപ്പെടുത്തി പണം തട്ടാൻ വേണ്ടിയാണ്. കടം എടുത്ത് അവസാനം ശ്രീലങ്കൻ സർക്കാരിന്റെ അവസ്ഥ ആകും കേരളത്തിനെന്നും ചെന്നിത്തല വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button