തിരുവനന്തപുരം : കേരളത്തിൽ എത്ര നിയമസഭാ മണ്ഡലങ്ങളുണ്ടെന്ന് ഉത്തരം അറിയാതെ പിഎസ്‌സി. ഉദ്യോഗാർത്ഥികൾക്ക് ശരിയായ ഉത്തരമറിയാമെങ്കിലും അവർക്ക് അതെഴുതാൻ നിർവ്വാഹമില്ലാതെയായി. കാരണം, ഞായറാഴ്ച പിഎസ്‌സി സംഘടിപ്പിച്ച സിവിൽ പൊലീസ് ഓഫിസർ തസ്തികയുടെ മെയിൻ പരീക്ഷയിൽ 2 ചോദ്യങ്ങൾക്ക് ഓപ്ഷൻ തെറ്റായി നൽകിയിരുന്നു. കേരളത്തിലെ നിയമസഭാ മണ്ഡലങ്ങളുടെ എണ്ണമെത്ര എന്നായിരുന്നു ഒരു ചോദ്യം. 140 എന്ന ശരിയുത്തരം ഓപ്ഷനിൽ ഇല്ല. നൽകിയ ഓപ്ഷൻ 141, 143, 145, 142 എന്നിങ്ങനെയും.
മറ്റൊരു ചോദ്യത്തിലും, തെറ്റായ ഓപ്‌ഷനാണ് ഉത്തരമായി നൽകിയിരിക്കുന്നത്. ‘ഭാരതമെന്ന പേരു കേട്ടാൽ അഭിമാന പൂരിതമാകണമന്തരംഗം’ എന്ന വരികൾ, വള്ളത്തോളിന്റെ ഏതു കവിതയിൽ നിന്ന് എടുത്തിട്ടുള്ളതാണെന്ന ചോദ്യമായിരുന്നു മറ്റൊന്ന്. ‘കേരളീയ’മാണ് ശരി ഉത്തരം. പക്ഷേ, ചിത്രയോഗം, ബധിരവിലാപം, ദിവാസ്വപ്നം, എന്റെ ഗുരുനാഥൻ എന്നിവയാണ് പിഎസ്‌സി നൽകിയിരിക്കുന്ന ചോയ്സുകൾ. ഉത്തര സൂചിക ഇന്നു പ്രസിദ്ധീകരിക്കുമെന്നും പരാതികൾ പരിശോധിച്ചു ചോദ്യങ്ങൾ ഒഴിക്കാൻ നടപടി സ്വീകരിക്കുമെന്നും പിഎസ്‌സി അധികൃതർ അറിയിച്ചു.
Post Your Comments