ന്യൂഡല്‍ഹി: രാജ്യത്ത് പെൺകുട്ടികളുടെ വിവാഹപ്രായം ഇരുപത്തിയൊന്നാക്കി ഉയര്‍ത്താനുള്ള ബില്‍ പഠിക്കാന്‍ പാര്‍ലിമെന്ററി സമിതിക്ക് മൂന്ന് മാസം കൂടുതല്‍ സമയം അനുവദിച്ച് രാജ്യസഭാ ചെയര്‍മാന്‍ വെങ്കയ്യ നായിഡു. വനിതാ- വിദ്യാഭ്യാസ- കായിക- യുവജനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയാണ് ബില്‍ പഠിക്കുന്നത്. വിവാഹപ്രായം 18ല്‍ നിന്നും 21 ആക്കി ഉയര്‍ത്താനുള്ള ബില്‍ കഴിഞ്ഞ ഡിസംബറില്‍ സ്മൃതി ഇറാനിയായിരുന്നു അവതരിപ്പിച്ചത്. വരുന്ന സഭാ സമ്മേളനത്തില്‍ മാര്‍ച്ച് 24നായിരുന്നു സമിതി റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടിയിരുന്നത്.
പാര്‍ലിമെന്ററി സ്ഥിരം സമിതി ചെയര്‍മാന്‍ വിനയ് സഹസ്രബുദ്ധെയുടെ ആവശ്യം പരിഗണിച്ചാണ് സമയം നീട്ടി നല്‍കിയത്. പുതിയ സമയക്രമ പ്രകാരം ജൂണ്‍ 24നാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. ബില്‍ നിയമമാവുന്നതോടെ വിവിധ സമുദായങ്ങളിലെ വിവാഹവുമായി ബന്ധപ്പെട്ട് വ്യക്തി നിയമങ്ങള്‍ ഏകീകരിക്കപ്പെടും.
Post Your Comments