Devotional

സർവ്വൈശ്വര്യത്തിന് നവനാഗ സ്തോത്രം

ജീവിതവിജയത്തിന് നാഗപ്രീതി കൂടിയേ തീരൂ. മറ്റ് എന്തൊക്കെയുണ്ടായാലും, അതിന്റെയെല്ലാം ഗുണഫലങ്ങൾ നാഗദോഷം മൂലം നിഷ്പ്രഭമാവുമെന്ന് അനുഭവസ്ഥർ പറയുന്നു.
നവനാഗ സ്തോത്രം ചൊല്ലുന്നത് നാഗപ്രീതിയുണ്ടാക്കുമെന്ന് പൂർവ്വികർ പറയുന്നു.

നവനാഗ സ്തോത്രം

“പിങ്ഗലം വാസുകിം ശേഷം പത്മനാഭം ച കംബലം ശംഖപാലം ധൃതരാഷ്ട്രം തക്ഷകം കാളിയം തഥാ” .

 

നവനാഗങ്ങളെ ആരാധിച്ചാൽ വിഷഭയം ഉണ്ടാവില്ല എന്നാണ് വിശ്വാസം. സർപ്പദോഷം അകറ്റുന്ന മന്ത്രം ആയതിനാൽ കുട്ടികൾ ഇല്ലാതെ വിഷമിക്കുന്നവർക്കും ഗർഭിണികൾക്കും എല്ലാം മന്ത്രോച്ചാരണം അത്യുത്തമമാണ്. ഈ മന്ത്രം സർവവിജയത്തിന് കാരണമാകുന്ന ഒന്നു കൂടിയാണ്. കദ്രു ആയിരം നാഗങ്ങളെ സന്തതികളായി വേണമെന്ന് ആവശ്യപ്പെട്ടപ്പോൾ, കദ്രുവിന്റെ മക്കളെക്കാൾ തേജസ്വികളും പരാക്രമികളുമായ രണ്ടു പുത്രന്മാരെ തനിക്ക് വേണമെന്നാണ് വിനത ചോദിച്ച വരം. അങ്ങനെ കശ്യപൻ വിനതയ്ക്ക് നൽകിയ വരഫലമായി ജനിച്ച പുത്രന്മാരാണ് ഗരുഡനും അരുണനും

shortlink

Post Your Comments


Back to top button