Latest NewsNewsIndia

ബീഹാറിൽ ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്രമുയരുന്നു: ഭൂമി ദാനം ചെയ്തത് മുസ്ലിം കുടുംബം

ഗുവാഹത്തി സ്വദേശിയായ ഇഷ്തിയാക് അഹമ്മദ് ഖാൻ എന്ന വ്യവസായിയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഭൂമി ദാനം ചെയ്തതിലൂടെ സാമുദായിക ഐക്യത്തിന് പുത്തൻ മാതൃക തീര്‍ത്തിരിക്കുന്നത്.

ചംമ്പാരന്‍: ലോകത്തിലെ തന്നെ ഏറ്റവും വലിയ ക്ഷേത്രം നിർമ്മിക്കുന്നതിനായി, 2.5 കോടി രൂപ വിലമതിക്കുന്ന ഭൂമി ദാനം ചെയ്ത് മുസ്ലിം കുടുംബം. വര്‍ഗീയ വേര്‍തിരിവുകളെ കുറിച്ച് രാജ്യമെങ്ങും ചര്‍ച്ചകള്‍ വ്യാപകമായി ഉയരുന്നതിനിടെയാണ് ബീഹാറില്‍ നിന്നുള്ള ഈ മതസൗഹാർദ്ദ വാര്‍ത്ത.

Also read: യു.ഡി.എഫിന് ചങ്ങനാശ്ശേരിയിൽ വിമോചന സമരം നടത്താൻ കഴിയില്ല, വയൽ കിളികളുടെ നേതാക്കൾ ഇപ്പോൾ സി.പി.എമ്മിലാണ്: എ.കെ ബാലൻ

ബീഹാറിലെ ചംമ്പാരന്‍ ജില്ലയിൽ കയ്ത്തവാലിയ മേഖലയിലായി നിര്‍മ്മിക്കുന്ന വിരാട് രാമായണ്‍ ക്ഷേത്രത്തിനാണ് നാട്ടിലെ പ്രമുഖരായ മുസ്ലിം കുടുംബം 2.5 കോടി രൂപ വിലവരുന്ന ഭൂമി ദാനം ചെയ്തത്. ഗുവാഹത്തി സ്വദേശിയായ ഇഷ്തിയാക് അഹമ്മദ് ഖാൻ എന്ന വ്യവസായിയും അദ്ദേഹത്തിന്റെ കുടുംബവുമാണ് ഭൂമി ദാനം ചെയ്തതിലൂടെ സാമുദായിക ഐക്യത്തിന് പുത്തൻ മാതൃക തീര്‍ത്തിരിക്കുന്നത്.

പട്ന ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന മഹാവീര്‍ മന്ദിര്‍ ട്രസ്റ്റ് അധ്യക്ഷന്‍ ആചാര്യ കിഷോര്‍ കുനാലാണ് ഈ കാര്യം കഴിഞ്ഞ ദിവസം പരസ്യപ്പെടുത്തിയത്. കുടുംബം ഭൂമി ദാനം ചെയ്യുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ അടുത്തിടെ പൂര്‍ത്തിയായി. മുസ്ലിം കുടുംബത്തിന്‍റെ ഭൂമിയാണ് ക്ഷേത്ര നിര്‍മാണത്തിനായി രജിസ്റ്റര്‍ ചെയ്ത് ലഭിച്ചിരിക്കുന്നതെന്ന് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കൂടിയായ കിഷോര്‍ കുനാല്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button