റാഞ്ചി: ആര്‍ജെഡിയുടെ മുതിര്‍ന്ന നേതാവും, മുന്‍ കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് അതീവ ഗുരുതരാവസ്ഥയില്‍. രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസില്‍ നിന്നും അദ്ദേഹത്തെ ഡല്‍ഹി എയിംസിലേക്ക് വിദഗ്ദ്ധ ചികിത്സയ്ക്കായി മാറ്റും. ഹൃദയത്തിന്റെയും വൃക്കയുടെയും പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലെന്നാണ് റിപ്പോര്‍ട്ടുകള്‍.
എയിംസിലേക്ക് മാറ്റുന്നത് സംബന്ധിച്ച് ജയില്‍ ഉദ്യോഗസ്ഥര്‍ തീരുമാനമെടുക്കുമെന്ന് റിംസ് ഡയറക്ടര്‍ കാമേശ്വര്‍ പ്രസാദ് പറഞ്ഞു. കാലിത്തീറ്റ കുംഭകോണവുമായി ബന്ധപ്പെട്ട കേസില്‍ ലാലു പ്രസാദ് യാദവിന്റെ ജാമ്യാപേക്ഷ അടുത്ത മാസം ഒന്നിന് പരിഗണിക്കാനിരിക്കെയാണ് രോഗം ഗുരുതരമായത്. മാര്‍ച്ച് 11ന് അപേക്ഷ പരിഗണിച്ചെങ്കിലും, ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയായിരുന്നു. ഈ കേസില്‍, മാത്രമാണ് ലാലു പ്രസാദ് യാദവിന് ജാമ്യം ലഭിക്കാനുളളത്.
കാലിത്തീറ്റ കുംഭകോണത്തില്‍ ഡൊറാണ്ട ട്രഷറിയില്‍ നിന്ന് 139 കോടി രൂപ അപഹരിച്ച കേസില്‍ ലാലുപ്രസാദ് യാദവിന് പ്രത്യേക സിബിഐ കോടതി അഞ്ച് വര്‍ഷം തടവിനും 60 ലക്ഷം രൂപ പിഴയും ശിക്ഷിച്ചിരുന്നു.
Post Your Comments