തിരുവനന്തപുരം: സ്വാതന്ത്ര്യസമരത്തിലെ കമ്യൂണിസ്റ്റുകാരുടെ പങ്ക് എത്രമാത്രം വലുതാണ് എന്നതിന് തെളിവാണ് എകെജിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. സ്വാതന്ത്ര്യസമരത്തിനു മുൻപും പിൻപുമായി 20 തവണയാണ് അദ്ദേഹത്തെ തടവറയില്‍ അടച്ചതെന്നും, ആ ജയില്‍വാസം 17 വര്‍ഷം നീണ്ടതായിരുന്നെന്നും കോടിയേരി പറയുന്നു. എകെജി അനുസ്മരണക്കുറിപ്പിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.
Also Read:ആർട്ടിസ്റ്റ് ഉപാസന നാരായണൻകുട്ടി ന്യൂമോണിയ ബാധിച്ച് മരിച്ചു
‘ഭരണഘടന പഠിക്കുന്ന നിയമവിദ്യാര്‍ഥികള്‍ പലവട്ടം ഉരുവിടുന്ന വിധിന്യായമാണ് എകെ ഗോപാലന്‍ സ്റ്റേറ്റ് ഓഫ് മദ്രാസ് എന്നത്. 1950ല്‍ സുപ്രീംകോടതിയില്‍നിന്ന് ഉണ്ടായ ഈ വിധി മൗലികാവകാശങ്ങളെ സംബന്ധിച്ച ആദ്യത്തെ വിധിന്യായമാണ്. ഭരണഘടനാമൂല്യങ്ങളെ പിച്ചിച്ചീന്തി മോദി ഭരണം ഹിന്ദുരാഷ്ട്രം സ്ഥാപിക്കാന്‍ തേര്‍വാഴ്ച നടത്തുമ്പോള്‍ ഭരണഘടന സംരക്ഷിക്കാന്‍ എകെജി സുപ്രീംകോടതി ഉള്‍പ്പെടെയുള്ള കോടതികളിലും കോടതികള്‍ക്കു പുറത്തും നടത്തിയ സമരം പ്രസക്തമാണ്’, അദ്ദേഹം വ്യക്തമാക്കി.
‘ഇന്ത്യന്‍ കര്‍ഷകവര്‍ഗത്തിന്റെയും തൊഴിലാളിവര്‍ഗത്തിന്റെയും വിമോചനപ്പോരാട്ടങ്ങളിലെ ഏറ്റവും വലിയ പ്രചോദനകേന്ദ്രവും വഴികാട്ടി നക്ഷത്രവുമാണ് എകെജി. രണ്ടാം സ്വാതന്ത്ര്യസമരം എന്ന് വിശേഷിപ്പിക്കുന്ന ഒരു വര്‍ഷം നീണ്ട സമീപസമയത്തെ കര്‍ഷകസമരം കേന്ദ്രസര്‍ക്കാരിനെ മുട്ടുകുത്തിക്കുകയും വിജയംനേടുകയും ചെയ്തു. എ കെ ജി നയിച്ച കര്‍ഷകസമരങ്ങളുടെ പിന്‍ബലം ഈ വിജയത്തില്‍ ഉള്‍ച്ചേര്‍ക്കപ്പെടുന്നു. കേന്ദ്രസര്‍ക്കാരിന്റെ പൊതുമുതല്‍ വിറ്റുതുലയ്ക്കല്‍ നയത്തിനും കര്‍ഷകവിരുദ്ധ നിയമങ്ങള്‍ക്കും എതിരെ ഇന്ത്യയിലെ തൊഴിലാളിവര്‍ഗം ഈ മാസം 28നും 29നും പൊതുപണിമുടക്ക് നടത്തുകയാണ്. ഈ ദേശീയ സമരത്തിന് ആവേശം പകരാന്‍ എകെജി സ്മരണ ഉപകരിക്കും. ഇന്ത്യന്‍ റെയില്‍വേ തൊഴിലാളികളുടെയും കമ്പിത്തപാല്‍ ജീവനക്കാരുടെയും ഉള്‍പ്പെടെ പ്രക്ഷോഭങ്ങള്‍ക്ക് എ കെ ജി നല്‍കിയ നേതൃത്വവും പോരാട്ടവീര്യവും ഈ ഘട്ടത്തില്‍ പ്രത്യേകം ഓര്‍മിക്കപ്പെടുന്നതാണ്’, കോടിയേരി വ്യക്തമാക്കി.
‘തനിക്ക് ശാരീരികമായി വേദനിക്കുമ്പോഴും നിങ്ങള്‍ക്ക് വേദനിക്കുന്നുവോ എന്ന് ആരാഞ്ഞ് അവരുടെ വേദന അകറ്റാന്‍ കര്‍ഷകരുടെയും തൊഴിലാളികളുടെയും പാവപ്പെട്ടവരുടെയും ഒപ്പം കൂടുന്നതായിരുന്നു എ കെ ജിയുടെ ശീലം. ഒന്നാം ലോക്സഭയില്‍ പ്രതിപക്ഷ നേതാവായിരുന്ന എ കെ ജി പിന്നീട് 1977 വരെ സഭയിലെ പ്രതിപക്ഷ ശബ്ദമായി. തീവണ്ടിയാത്രകള്‍ക്കിടയില്‍ പോലും ജനങ്ങളുടെ കത്തുകള്‍ക്ക് മറുപടി എഴുതുകയും കേന്ദ്രസര്‍ക്കാരിന്റെ നടപടിക്കായി കമ്പിയടിക്കുകയും ചെയ്യുമായിരുന്നു. പ്രധാനമന്ത്രിക്കും കേന്ദ്രമന്ത്രിമാര്‍ക്കും ഏറ്റവും കൂടുതല്‍ ടെലഗ്രാം ചെയ്ത നേതാവും എ കെ ജിയാണ്’, കോടിയേരി കൂട്ടിച്ചേർത്തു.
Post Your Comments