സാധാരണ ദോശയില്‍ നിന്നും വ്യത്യസ്തമായി പഴം ചേര്‍ത്ത് ദോശയുണ്ടാക്കി നോക്കൂ. ബനാന ദോശ എങ്ങനെയുണ്ടാക്കാമെന്ന് നോക്കാം.
ചേരുവകൾ
പഴം-3
അരിപ്പൊടി-ഒരു കപ്പ്
മൈദ-2 ടേബിള്‍സ്പൂണ്‍
പഞ്ചസാര-ഒരു ടീസ്പൂണ്‍
ഏലയ്ക്കാപ്പൊടി-ഒരു നുളള്
ഉണക്കമുന്തിരി-5
കശുവണ്ടിപ്പരിപ്പ്-2 ടീസ്പൂണ്‍
വെള്ളം
എണ്ണ
ഉപ്പ്
Read Also : സർവ്വൈശ്വര്യത്തിന് നവനാഗ സ്തോത്രം
തയ്യാറാക്കുന്ന വിധം
പഴം നല്ലപോലെ ഉടയ്ക്കുക. പൊടികള്‍ കൂട്ടിക്കലര്‍ത്തുക. പഞ്ചസാര, ഏലയ്ക്കാപ്പൊടി, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. ഇതിലേക്ക് മുന്തിരിയും പൊട്ടിച്ച കശുവണ്ടിപ്പരിപ്പും ചേര്‍ക്കാം.
ഒരു നോണ്‍സ്റ്റിക് തവ ചൂടാക്കുക. ഇതിലേക്ക് മാവൊഴിച്ചു പരത്തുക. വശങ്ങളില്‍ അല്‍പം നെയ്യു തൂകിക്കൊടുക്കണം.
ദോശയുടെ ഇരുവശവും മറിച്ചിട്ടു വേവിയ്ക്കണം. ഇരുവശവും ഗോള്‍ഡന്‍ കളറാകുമ്പോള്‍ വാങ്ങിയെടുക്കാം. ഇത് ചൂടോടെ ഉപയോഗിയ്ക്കാം.
Post Your Comments