KeralaNattuvarthaLatest NewsNews

കേരളത്തിലും ബാംഗ്ലൂർ മോഡൽ, ബസുകളില്‍ വീല്‍ ചെയറുകള്‍ നേരിട്ട് കയറ്റാന്‍ കഴിയുന്ന സ്ഥിതിയുണ്ടാക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്തെ പൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനൊരുങ്ങി കേരള സർക്കാർ. ഭിന്നശേഷിക്കാരായവരെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിയ്ക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പൊതു ഇടങ്ങളെല്ലാം ഭിന്നശേഷി സൗഹൃദമാക്കാനാണ് സര്‍ക്കാറിന്റെ ലക്ഷ്യമെന്നും, വിദ്യാലയങ്ങള്‍, സര്‍ക്കാര്‍ ഓഫീസുകള്‍, പൊതു യാത്ര വാഹനങ്ങള്‍, തുടങ്ങിയവയെല്ലാം ഭിന്നശേഷി സൗഹൃദമാക്കുമെന്നും മന്ത്രി പറഞ്ഞു.

Also Read:കെ റെയില്‍ വിരുദ്ധ സമരമുഖത്ത് മുസ്‌ലിം ലീഗിനെ കാണാനില്ല: സാദിഖ് അലിയുടെ പോസ്റ്റിന് താഴെ അണികളുടെ പൊങ്കാല

‘ബസുകളില്‍ വീല്‍ ചെയറുകള്‍ നേരിട്ട് കയറ്റാന്‍ കഴിയുന്ന സ്ഥിതിയുണ്ടാക്കും. ഇക്കാര്യങ്ങള്‍ അതീവ ശ്രദ്ധയോടെ നടപ്പിലാക്കും. ഭിന്നശേഷിക്കാരുടെ ഉന്നമനം ലക്ഷ്യമിട്ട് നിപ്മറിന് 10 കോടി രൂപയും, നിഷിന് 18.93 കോടി രൂപയുമാണ് ബജറ്റില്‍ അനുവദിച്ചത്. ഭിന്ന ശേഷി വികസന കോര്‍പ്പറേഷന് 13 കോടി രൂപയും വിദ്യാലയ അന്തരീക്ഷം ഭിന്നശേഷി സൗഹൃദമാക്കാന്‍ 15 കോടി രൂപയും അനുവദിച്ചു സംരംഭകത്വ മേഖലകളില്‍ ഭിന്നശേഷിക്കാര്‍ക്ക് കൂടുതല്‍ പരിഗണന നല്‍കും’, അദ്ദേഹം വ്യക്തമാക്കി.

‘2. 25 കോടി രൂപ മാര്‍ജിന്‍ മണിയും 1 കോടി രൂപ പലിശരഹിത വായ്പയും അനുവദിക്കും. ഭിന്നശേഷിക്കാരുടെ അവകാശം സംബന്ധിച്ച്‌ ബോധവല്‍ക്കരണ ക്യാമ്പയിന്‍ സംഘടിപ്പിക്കും നിയമനങ്ങളില്‍ ഭിന്നശേഷിക്കാര്‍ക്കുള്ള സംവരണം പ്രാവര്‍ത്തികമാക്കുമെന്നും. ബാക്ക് ലോഗ് ഒഴിവാക്കാള്‍ പ്രത്യേക നിയമനം നടത്തും’, മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button