നിലമ്പൂർ: ഉത്സവത്തിനായി വീട്ടിൽ നിന്നു പോയ വയോധികനെ ചാലിയാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. അത്തിക്കാട് എസ് സി കോളനിയിലെ പൂവൻ ഉണ്ണിരാമനെ (85) യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൊടവണ്ണ കേശവൻ കടവിൽ ആണ് മരിച്ച നിലയിൽ കണ്ടത്.
ഇന്നലെ മൂന്നു മണിയോടെ മൃതദേഹം പുഴയിൽ കമിഴ്ന്നു കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. പൊലീസും അഗ്നിരക്ഷാസേനയും എത്തിയ ശേഷമാണ് മൃതദേഹം കരക്കെടുത്തത്.
Read Also : ഡൽഹിയിൽ 2 തവണ അധികാരത്തിലെത്തിയെങ്കിലും മുനിസിപ്പല്‍ കോര്‍പ്പറേഷനില്‍ ഭരണമില്ല, ലോകസഭാ സീറ്റുമില്ല
ഞായറാഴ്ച മൊടവണ്ണ കുട്ടിച്ചാത്തൻകാവിൽ ആറാട്ട് ഉത്സവത്തിനായി വീട്ടിൽ നിന്നു പോയതായിരുന്നു ഇയാൾ. തിങ്കളാഴ്ച രാവിലെയായിട്ടും കാണാത്തതിനെത്തുടർന്നു വീട്ടുകാരും കോളനി നിവാസികളും നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
പോസ്റ്റ്മോർട്ടം നടപടികൾക്കായി മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജാശുപത്രിയിലേക്കു മാറ്റി. ഭാര്യ: കാളി. മക്കൾ: രാമൻകുട്ടി, വാസുദേവൻ, സുജാത, സുനിൽ, സുനിത, സുശീല, ബാബു. മരുമക്കൾ: ശാരദ, ശാന്തി, ശാരദ പത്തപിരിയം, ദിവ്യ, നാരായണൻ, ബാബു.
Post Your Comments