KollamKeralaNattuvarthaLatest NewsNewsCrime

പ്ലസ് വൺ വിദ്യാർത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ചു: നാല് പേർ പിടിയിൽ

സ്‌കൂളിൽ കൗൺസിലിംഗ് നൽകുന്നതിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

കൊല്ലം: കടയ്ക്കലിൽ മുത്തശ്ശിയോടൊപ്പം കഴിയുകയായിരുന്ന പ്ലസ് വൺ വിദ്യാർത്ഥിനിയെ മാസങ്ങളായി പീഡിപ്പിച്ചതിന് നാല് പേർ അറസ്റ്റിലായി. പോതിയാരുവിള വിഷ്ണുഭവനിൽ മോഹനൻ (59), ചിതറ കുളത്തറ ഫൈസൽഖാൻ മൻസിലിൽ ബഷീർ (52), തുടയന്നൂർ പോതിയാരുവിള സജീർ മൻസിലിൽ സുധീർ (39), ചിതറ കിഴക്കുംഭാഗം ചരുവിള പുത്തൻ വീട്ടിൽ മുഹമ്മദ് നിയാസ് (25) എന്നിവരെയാണ് സംഭവത്തിൽ കടയ്ക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.

Also read: അനധികൃതമായി മദ്യം വിറ്റതിന് പൊലീസ് അറസ്റ്റ് ചെയ്യാനെത്തി: പിതാവ് മക്കളെ വീടിന്റെ മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു

2021 ജൂൺ മുതൽ കുട്ടി നിരന്തരമായി പീഡനത്തിന് ഇരയാകുകയായിരുന്നുവെന്ന് പൊലീസ് വ്യക്തമാക്കി. പെൺകുട്ടിക്ക് വിവാഹവാഗ്‌ദാനം നൽകിയാണ് പ്രതികളായ സുധീറും, മുഹമ്മദ് നിയാസും കുട്ടിയെ പീഡിപ്പിച്ചത്. മോഹനനും, ബഷീറും വസ്ത്രങ്ങളും മറ്റും വാങ്ങി നൽകിയാണ് പെൺകുട്ടിയെ വലയിലാക്കിയത്.

സ്‌കൂളിൽ കൗൺസിലിംഗ് നൽകുന്നതിനിടെയാണ് കുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്. അധികൃതർ ഉടൻ തന്നെ ചൈൽഡ്ലൈനിൽ വിവരം അറിയിച്ചു. ചൈൽഡ്‌ലൈൻ പ്രവർത്തകർ സംഭവത്തിൽ ഇടപെട്ടതിന് പിന്നാലെയാണ് കടയ്ക്കൽ പൊലീസ് കേസെടുത്തത്. പൊലീസ് അന്വേഷണം നടത്തി പ്രതികളെ പിടികൂടുകയായിരുന്നു. സംഭവത്തിൽ കൂടുതർ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നത് സംബന്ധിച്ച് പൊലീസ് അന്വേഷണം നടത്തി വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button