ജനീവ: ഒമിക്രോണ്‍ ഭയപ്പെടാനില്ലെന്നും, ഇത് അവസാന വകഭേദമാണെന്നും, മഹാമാരി അവസാനിച്ചെന്നുമുള്ള പ്രചാരണങ്ങള്‍ വ്യാപകമാകുകയാണ്. എന്നാല്‍ ഇത് തെറ്റാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു.
കോവിഡുമായി ബന്ധപ്പെട്ട് തെറ്റായ പ്രചാരണങ്ങള്‍ നടക്കുന്നതായി കോവിഡ്-19 സാങ്കേതിക വിഭാഗം തലവന്‍ മരിയ വാന്‍ കെര്‍ഖോവ് മുന്നറിയിപ്പ് നല്‍കി. ഒമിക്രോണ്‍ ഭയപ്പെടാനില്ലെന്നും ഇത് അവസാന വകഭേദമാണെന്നും മഹാമാരി അവസാനിച്ചതുമായുള്ള പ്രചാരണം ആശയക്കുഴപ്പം സൃഷ്ടിക്കുന്നതായും അവര്‍ പറഞ്ഞു.
കോവിഡ് പരിശോധനകള്‍ ഗണ്യമായി കുറഞ്ഞിട്ടും കഴിഞ്ഞാഴ്ച കോവിഡ് കേസുകളില്‍ എട്ടുശതമാനത്തിന്റെ വര്‍ധന രേഖപ്പെടുത്തിയത് ഗൗരവമായി കാണേണ്ടതാണ്. പരിശോധനകളില്‍ 99.9 ശതമാനവും ഒമിക്രോണ്‍ ആണ്. ഇതില്‍ 75 ശതമാനവും ഒമിക്രോണിന്റെ ബിഎ. ടു വകഭേദം ബാധിച്ച കേസുകളാണെന്നും അവര്‍ ചൂണ്ടിക്കാട്ടി.
Post Your Comments