ബെയ്ജിങ്: 133 യാത്രക്കാരുമായി പോയ ചൈനീസ് വിമാനം തകര്‍ന്നു വീഴുന്നതിനു തൊട്ടുമുന്‍പുള്ള ദൃശ്യങ്ങള്‍ പുറത്ത്. പ്രാദേശിക മൈനിങ് കമ്പനിയുടെ സുരക്ഷാ കാമറയിലാണ് ദൃശ്യങ്ങള്‍ പതിഞ്ഞത്. തെക്കന്‍ ചൈനയിലെ വുഷു നഗരത്തിനു സമീപമുള്ള പര്‍വതയിടുക്കിലാണ് വിമാനം വീണതെന്നാണ് വിവരം. പര്‍വതയിടുക്കിലേക്കു വിമാനം കൂപ്പുകുത്തുന്ന ദൃശ്യങ്ങളാണു പുറത്തു വന്നിരിക്കുന്നത്.
Read Also :അഞ്ച് വര്‍ഷത്തിനിടെ സംഘടനയിൽ ചേർന്നത് അഞ്ച് ലക്ഷത്തിലധികം യുവാക്കള്‍: വ്യക്തമാക്കി ആര്‍എസ്എസ്
വുഷുവിനടുത്തുള്ള ടെങ് കൗണ്ടി മലനിരകളില്‍ വിമാനം തകര്‍ന്നു വീണതോടെ പ്രദേശത്തു തീപടര്‍ന്നതായും റിപ്പോര്‍ട്ടുണ്ട്. 133 പേരും കൊല്ലപ്പെട്ടിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിങ് അന്വേഷണത്തിനു ഉത്തരവിട്ടതായി വാര്‍ത്താ ഏജന്‍സിയായ എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
കുന്‍മിങ്ങില്‍നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള വിമാനം, പ്രാദേശിക സമയം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.11 നാണ് പുറപ്പെട്ടത്. ഗ്വാങ്ഷൂ മേഖലയിലെ വുഷു നഗരത്തിനു മുകളിലെത്തിയപ്പോള്‍ ഉച്ചയ്ക്ക് 2.22നു വിമാനവുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു.
Post Your Comments