Latest NewsIndia

യുക്രൈനിൽ കൊല്ലപ്പെട്ട നവീന്റെ മൃതദേഹം നാട്ടിലെത്തിച്ചു: അന്തിമോപചാരം അർപ്പിച്ച് കര്‍ണാടക മുഖ്യമന്ത്രി

യുക്രെയ്നിലെ ഹർകീവ് മെഡിക്കൽ സർവകലാശാലയിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു നവീൻ

ബെംഗളൂരു: യുക്രൈനിൽ കൊല്ലപ്പെട്ട ഇന്ത്യൻ വിദ്യാർത്ഥി നവീന്‍ ശേഖരപ്പയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. വാഴ്സോയിലെ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം ദുബായ് വഴിയാണ് ബെംഗളൂരുവിെലത്തിച്ചത്. ജന്മനാടായ ഹാവേരിയിൽ പൊതു ദർശനത്തിന് വച്ചശേഷം മൃതദേഹം മെഡിക്കൽ കോളജിന് വിട്ടുകൊടുക്കും. മൃതദേഹത്തിൽ  കർണാടക മുഖ്യമന്ത്രിയും മറ്റ് അധികൃതരും അന്തിമോപചാരം അർപ്പിച്ചു.

നവീനിന്റെ മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികൾ വേഗത്തിലാക്കിയ കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിയ്‌ക്കും ബൊമ്മെ നന്ദി പറഞ്ഞു. റഷ്യൻ ആക്രമണത്തിൽ കൊല്ലപ്പെട്ട നവീൻ ശേഖരപ്പയുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ച പ്രധാനമന്ത്രിയ്‌ക്കും കേന്ദ്രസർക്കാരിനും നന്ദി പറയുന്നു. ഷെല്ലാക്രമണത്തിൽ അദ്ദേഹം മരിച്ചത് തീർത്തും അപ്രതീക്ഷിതമാണെന്നും അദ്ദേഹം വ്യക്തമാക്കി.

എയര്‍ ഇന്ത്യയുടെ വിമാനത്തിലാണ് മൃതദേഹമെത്തിച്ചത്. കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ മൃതദേഹം ഏറ്റുവാങ്ങി. യുക്രെയ്നിലെ ഹർകീവ് മെഡിക്കൽ സർവകലാശാലയിൽ നാലാം വർഷ എംബിബിഎസ് വിദ്യാർഥിയായിരുന്നു നവീൻ. മാർച്ച് ഒന്നിന് ഭക്ഷണം വാങ്ങാനായി വരി നിൽക്കുമ്പോഴാണ് റഷ്യയുടെ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ടത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button