AlappuzhaLatest NewsKeralaNews

ജനങ്ങളെ തീവ്രവാദ സംഘടനകൾ സഹായിക്കുന്നു, കല്ല് എറിഞ്ഞാൽ വിവരമറിയുമെന്ന് സജി ചെറിയാൻ: സംയമനം ഭീഷണിയിലേക്ക് വഴിമാറുമ്പോൾ..

'കേരളത്തിൻ്റെ മികച്ച ഭാവിക്കുവേണ്ടിയാണ് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി കഴിഞ്ഞു' മന്ത്രി പറഞ്ഞു.

ആലപ്പുഴ: സിൽവർ ലൈൻ പദ്ധതിക്കെതിരെ വ്യാപകമാകുന്ന സമരത്തെ വിമർശിച്ച് മന്ത്രി സജി ചെറിയാൻ. പ്രതിഷേധത്തിന്റെ മുൻനിരയിലുള്ള സമരക്കാർക്ക് തീവ്രവാദ സംഘടനകളുടെ പിന്തുണയുണ്ടെന്ന് മന്ത്രി ആരോപിച്ചു. ചെങ്ങന്നൂരിൽ ഉൾപ്പെടെ തീവ്രവാദ സംഘടനകൾ സഹായം നൽകുന്നുണ്ട്. ജനങ്ങൾ വൈകാരികമായി പ്രതികരിക്കുന്നത് മനസ്സിലാക്കാം. എന്നാൽ, സർവ്വേ കല്ല് പിഴുതെറിഞ്ഞാൽ വിവരമറിയും. ആ കാര്യത്തിൽ ഒരു സംശയവും വേണ്ടെന്ന് മന്ത്രി താക്കീത് നൽകി.

Also read: നൂറ്റാണ്ടുകൾക്ക് മുൻപ് മോഷ്ടിക്കപ്പെട്ടത് ഉൾപ്പെടെ 29 പുരാവസ്തുക്കൾ ഇന്ത്യയ്ക്ക് മടക്കി നൽകി ഓസ്‌ട്രേലിയ

‘പദ്ധതിയുടെ ഭാ​ഗമായി ഒന്നാന്തരം നഷ്ടപരിഹാര പാക്കേജ് പ്രഖ്യാപിച്ചു കഴിഞ്ഞു. സർക്കാർ എല്ലാ കാര്യത്തിലും വ്യക്തത വരുത്തുന്നുണ്ട്. കോൺഗ്രസും, ബി.ജെ.പിയും, തീവ്രവാദ സംഘടനകളുമാണ് സമരം ചെയ്യുന്നത്. കേരളത്തിൻ്റെ മികച്ച ഭാവിക്കുവേണ്ടിയാണ് സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുന്നത്. ഇന്ത്യയിലെ 11 സംസ്ഥാനങ്ങളിൽ സിൽവർ ലൈനിനു സമാനമായ പദ്ധതികൾ തുടങ്ങി കഴിഞ്ഞു. കോൺഗ്രസും ബി.ജെ.പിയും ഭരിക്കുന്ന സംസ്ഥാനങ്ങളിലും സമാന പദ്ധതികൾ നടക്കുന്നുണ്ട്’ മന്ത്രി പറഞ്ഞു.

‘ഈ സർക്കാർ പറഞ്ഞ വാക്ക് പാലിക്കും. സിൽവർ ലൈൻ പദ്ധതി നടപ്പിലാക്കുക തന്നെ ചെയ്യും. ഒരു മീറ്റർ പോലും ബഫർസോൺ ഇല്ല. വീടുകൾതോറും കയറിയിറങ്ങി പ്രചാരണം നടത്തി ജനങ്ങളെ സത്യാവസ്ഥ അറിയിക്കും’ അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button