Latest NewsIndiaNews

ചേട്ടന്റെ പേര് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്തു: സുരേഷ് ഗോപി എംപിയുടെ സഹോദരൻ പിടിയിലായി

ഭൂമി മറ്റൊരാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന വിവരം മറച്ചുവെച്ചാണ് സുനിൽ ഗോപി കോയമ്പത്തൂരിലെ ഗ്രീൻസ് പ്രോപ്പർട്ടി ഡവലപ്പേഴ്സിൽ നിന്ന് 97 ലക്ഷം രൂപ കൈപ്പറ്റിയത്.

കോയമ്പത്തൂർ: നടനും എംപിയുമായ സുരേഷ് ഗോപിയുടെ പേര് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത സഹോദരൻ സുനിൽ ഗോപി അറസ്റ്റിൽ. കോടതി വിൽപന അസാധുവാക്കിയ ഭൂമിയാണെന്ന വിവരം മറച്ചുവെച്ച് ഭൂമി വിൽക്കാൻ ശ്രമിക്കുകയും, വാങ്ങിയ അഡ്വാൻസ് തുക തിരിച്ച് നൽകാതിരിക്കുകയും ചെയ്തുവെന്ന കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ജില്ലാ ക്രൈംബ്രാഞ്ച് പൊലീസാണ് സുനിൽ ഗോപിയെ പിടികൂടിയത്. സുനിൽ ഇപ്പോൾ റിമാൻഡിലാണ്.

Also read: ജനങ്ങളെ തീവ്രവാദ സംഘടനകൾ സഹായിക്കുന്നു, കല്ല് എറിഞ്ഞാൽ വിവരമറിയുമെന്ന് സജി ചെറിയാൻ: സംയമനം ഭീഷണിയിലേക്ക് വഴിമാറുമ്പോൾ..

സുരേഷ് ഗോപിയുടെ അനിയനായ സുനിൽ ഗോപി കൂടുതൽ തുക ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയിരുന്നതായി പരാതിക്കാർ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ഭൂമി ഇടപാടിലൂടെ തട്ടിയെടുത്ത 97 ലക്ഷം കൂടാതെ ഇയാൾ ഒരു കോടി രൂപ കൂടി ആവശ്യപ്പെട്ടിരുന്നു. സുരേഷ് ഗോപിയുടെ സഹോദരനെന്ന് സ്വയം പരിചയപ്പെടുത്തിയാണ് ഇയാൾ സ്ഥലം വിൽക്കാൻ എത്തിയതെന്ന് പരാതിക്കാരിൽ ഒരാളായ രാജൻ പറഞ്ഞു.

കഴിഞ്ഞ വർഷം നവംബറിലാണ് പ്രസ്തുത പണമിടപാട് നടന്നത്. ഈ ഭൂമി മറ്റൊരാളുടെ പേരിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന വിവരം മറച്ചുവെച്ചാണ് സുനിൽ ഗോപി കോയമ്പത്തൂരിലെ ഗ്രീൻസ് പ്രോപ്പർട്ടി ഡവലപ്പേഴ്സിൽ നിന്ന് 97 ലക്ഷം രൂപ കൈപ്പറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button