വാഷിങ്ടൺ: റഷ്യ ഉക്രൈൻ യുദ്ധം കൊടുമ്പിരിക്കൊണ്ടു നിൽക്കുന്ന വേളയിൽ, സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി യൂറോപ്പിൽ വ്യോമപ്രതിരോധ സംവിധാനങ്ങൾ വിന്യസിക്കാൻ ആരംഭിച്ചു. അമേരിക്കൻ നിർമ്മിത പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനമാണ് സ്ലോവാക്യയിൽ യൂറോപ്യൻ യൂണിയൻ വിന്യസിച്ചത്.
സ്ലോവാക്യ ഉക്രൈന്റെ അതിർത്തി രാജ്യമാണ്. ഏതാണ്ട്, 100 കിലോമീറ്റർ ദൈർഘ്യമുള്ള അതിർത്തി ഉക്രൈനുമായി പങ്കിടുന്ന സ്ലോവാക്യ 5.5 മില്യൺ ജനസംഖ്യയുള്ള രാജ്യമാണ്. ഒരേസമയം നാറ്റോയിലെയും യൂറോപ്യൻ യൂണിയനിലെയും അംഗമാണ് സ്ലോവാക്യ. നാറ്റോ രാഷ്ട്രങ്ങൾ ഒന്നടങ്കം ഉപയോഗിക്കുന്ന വ്യോമപ്രതിരോധ സംവിധാനമാണ് പാട്രിയറ്റ്. 70 കിലോമീറ്റർ വരെ പ്രഹരപരിധിയുള്ള മോഡലുകളാണ് ഉക്രൈനിൽ വിന്യസിച്ചിരിക്കുന്നത്.
കഴിഞ്ഞയാഴ്ച, എസ്-300 വ്യോമപ്രതിരോധ സംവിധാനം ഉക്രൈന് അയച്ചു കൊടുക്കാൻ സ്ലോവാക്യ തയ്യാറായിരുന്നു. എന്നാൽ, ശക്തമായ ഭീഷണിയാണ് ഇതിനെതിരെ റഷ്യ ഉയർത്തിയത്. വൻകിട വ്യോമപ്രതിരോധ സംവിധാനങ്ങൾ സൈനിക സഹായത്തിന്റെ ഭാഗമായി ഉക്രൈന് അയച്ചു കൊടുക്കരുതെന്നും, അപ്രകാരം അയച്ചു കൊടുക്കപ്പെടുന്നവ ലക്ഷ്യമിട്ട് നശിപ്പിക്കുമെന്നും റഷ്യ മുന്നറിയിപ്പു നൽകിയിരുന്നു.
Post Your Comments