ഇടുക്കി: മൂന്നാറിൽ പുലിയുടെ ആക്രമണത്തിൽ തൊഴിലാളിക്ക് പരിക്ക്. പശുവിനുള്ള പുല്ല് അരിയുന്നതിനിടെയാണ് തൊഴിലാളിയായ സേലെരാജന് നേരെ പുലിയുടെ ആക്രമണമുണ്ടായത്.
കല്ലാർ പുതുക്കാട് എസ്റ്റേറ്റിൽ ആണ് സംഭവം. ആക്രമണത്തെ തുടർന്ന്, സേലെരാജൻ ഉച്ചത്തിൽ നിലവിളിച്ചതോടെ പുലി കാട്ടിലേക്ക് ഓടിമറഞ്ഞു.
Read Also : ഹിജാബില്ലാതെ പരീക്ഷ എഴുതില്ലെന്ന് വിദ്യാര്‍ത്ഥികള്‍: വീണ്ടും അവസരമില്ലെന്ന് സര്‍ക്കാര്‍
സേലെരാജന്റെ മുതുകിൽ പുലിയുടെ നഖം കൊണ്ട് ആഴത്തിലുള്ള അഞ്ചോളം മുറിവുകളുണ്ട്. ചികിത്സയ്ക്കായി മൂന്നാർ ടാറ്റാ ജനറൽ ആശുപത്രിയിൽ ഇയാളെ പ്രവേശിപ്പിച്ചു.
Post Your Comments