പന്തളം: ലേലത്തിലെടുത്ത തേക്ക് മുറിച്ചുമാറ്റിയപ്പോൾ കേടായെന്ന് കണ്ടതിനെത്തുടർന്ന്സ നഗരസഭക്കു മുന്നിൽ ഉപേക്ഷിച്ചു. പന്തളം നഗരസഭ ഓഫീസിനരികിൽ നിന്ന തേക്കാണ് നഗരസഭ കെട്ടിടത്തിന് വേരിറങ്ങി ബലക്ഷയം ഉണ്ടെന്ന് കണ്ടതിനെത്തുടർന്ന് ലേലത്തിന് വെച്ചത്.
അടൂർ തുവയൂർ സ്വദേശി രാജുവാണ് വനംവകുപ്പിന്റെ നിർദേശപ്രകാരം 2.70 ലക്ഷം രൂപ ലേലത്തുക കെട്ടിവെച്ച് ഏറ്റെടുത്തത്. തുടർന്ന്, ഞായറാഴ്ച രാവിലെ യന്ത്രസഹായത്തോടെ മുറിച്ചുമാറ്റിയെങ്കിലും ഉൾഭാഗം പൂർണമായും പൊള്ളയായിരുന്നു.
Read Also : പ്രവാസി ഡോക്ടറെ ബലാൽസംഗം ചെയ്ത സംഭവം: മലയൻകീഴ് സിഐയെ സ്ഥലംമാറ്റി മുഖം രക്ഷിച്ച് അധികൃതർ
തുടർന്ന്, രാജു മരം നഗരസഭക്ക് മുന്നിൽ ഉപേക്ഷിക്കുകയായിരുന്നു. കെട്ടിവെച്ച ലേലത്തുകയും ചെലവായ തുകയും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് രാജു നഗരസഭ സെക്രട്ടറിക്ക് പരാതിയും നൽകി.
Post Your Comments