Latest NewsNewsInternationalGulfQatar

അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാം: ഇളവ് മാർച്ച് 31 വരെ

ദോഹ: അനധികൃതമായി താമസിക്കുന്ന പ്രവാസികൾക്ക് നിയമപരമായ സ്റ്റാറ്റസിലേക്ക് മാറാൻ അവസരമൊരുക്കി ഖത്തർ. ഇതുസംബന്ധിച്ച കാലാവധി മാർച്ച് 31 ന് അവസാനിക്കും. 2021 ഒക്ടോബർ 10 നാണ് ഇളവ് ആരംഭിച്ചത്. പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച 2015 ലെ 21-ാം നമ്പർ നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ച പ്രവാസികൾക്കും കമ്പനികൾക്കുമാണ് ഇളവ് ലഭിക്കുന്നത്.

Read Also: കോവിഷീല്‍ഡിന്റെ രണ്ട് ഡോസുകള്‍ തമ്മിലുള്ള ഇടവേള പുതുക്കി കേന്ദ്രം

അനധികൃതമായി രാജ്യത്ത് താമസിക്കുന്നവർക്ക് ശിക്ഷാ നടപടികൾ ഇല്ലാതെ നിയമവിധേയമായി തന്നെ സ്വദേശത്തേക്ക് മടങ്ങുകയോ അല്ലെങ്കിൽ നിലവിലെ തൊഴിലുടമയുടെ കീഴിൽ റസിഡൻസി പെർമിറ്റ് പുതുക്കുകയോ പുതിയ തൊഴിലുടമയുടെ കീഴിലേക്ക് മാറുകയോ ചെയ്യാനുള്ള അവസരമാണ് ഖത്തർ ഒരുക്കിയിട്ടുള്ളത്. സ്വദേശത്തേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർ പാസ്പോർട്, ഓപ്പൺ ടിക്കറ്റ് എന്നിവ സഹിതം സൽവ റോഡിലെ സേർച്ച് ആൻഡ് ഫോളോ അപ്പ് വകുപ്പിനെ സമീപിക്കണമെന്നാണ് നിർദ്ദേശം.

Read Also: സംസ്ഥാനത്ത് വര്‍ഗീയ കലാപങ്ങളുണ്ടായാല്‍ നേരിടും: ബറ്റാലിയന്മാരെ ഇറക്കി പിണറായി സർക്കാർ

shortlink

Related Articles

Post Your Comments

Related Articles


Back to top button