KeralaNattuvarthaLatest NewsNews

പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനം ഉണ്ടാവരുത്, കെ റെയിൽ പ്രതിഷേധങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് ഡിജിപി

തിരുവനന്തപുരം: കെ റെയിൽ പ്രതിഷേധങ്ങൾ സൂക്ഷിച്ചു കൈകാര്യം ചെയ്യണമെന്ന് പോലീസുകാർക്ക് നിർദ്ദേശം നൽകി ഡിജിപി അനിൽകാന്ത്. പോലീസിന്റെ ഭാഗത്ത് നിന്ന് ഒരു പ്രകോപനം ഉണ്ടാവരുതെന്നായിരുന്നു അദ്ദേഹത്തിന്റെ നിർദ്ദേശം.

Also Read:‘എത്ര പെൺകുട്ടികൾ റേപ്പ് ചെയ്യപ്പെടുന്നു, അതൊന്നും ചർച്ചയല്ല, ഇവളെന്താ മാലാഖയോ’: നടിയെ അപമാനിച്ച് സംഗീത ലക്ഷ്മണ

സംസ്ഥാനത്തിന്റെ പലയിടങ്ങളിലും കെ റെയിലിനെതിരെയുള്ള സമരങ്ങൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. ജനക്കൂട്ടങ്ങളെ നിയന്ത്രിക്കാൻ സർക്കാരും പോലീസും നന്നേ പാടുപെടുന്നുമുണ്ട്. വലതുപക്ഷ പാർട്ടികൾ എല്ലാം തന്നെ കെ റെയിൽ സമരത്തെ അനുകൂലിച്ചു രംഗത്തെത്തിയിട്ടുണ്ട്. ഇതോടെ പോലീസിന്റെ പണി ഇരട്ടിയായി. കഴിഞ്ഞ ദിവസങ്ങളിൽ ജനങ്ങൾക്കെതിരെ പൊലീസ് നടത്തിയ ക്രൂരത മാധ്യമങ്ങൾ വഴി കണ്ടതോടെയാണ് പോലീസുകാർക്ക് ഡിജിപിയുടെ നിർദ്ദേശം.

‘പോലീസിന്റെ ഭാഗത്തു നിന്ന് പ്രകോപനമുണ്ടാകരുത്. പ്രാദേശിക ഭരണകൂടങ്ങളുടെ സഹായത്തോടെ ബോധവത്കരണം നടത്തുകയാണ് വേണ്ടത്. സംയമനത്തോടെ പ്രശ്നം കൈകാര്യം ചെയ്യണം’, ജില്ലാ പൊലീസ് മേധാവികള്‍ക്ക് ഡി.ജി.പി നിര്‍ദ്ദേശം നല്‍കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button