KeralaLatest NewsNews

കുട്ടികള്‍ ജീവനൊടുക്കുന്ന കേരളം: പോലീസിൻെറ പഠന റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ വർധിക്കുന്നതായി പോലീസിന്റെ പഠന റിപ്പോർട്ട്. കുടുംബ ബന്ധങ്ങളിലെ പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പോലീസിന്റെ റിപ്പോർട്ടിൽ പറയുന്നത്.

കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകള്‍ പരിശോധിച്ചാണ് പോലീസ് റിപ്പോർട്ട് തയ്യാറാക്കിയത്. കുട്ടികളുടെ ആത്മഹത്യകള്‍ റിപ്പോർട്ട് ചെയ്യുന്നത് കൂടുന്ന സാഹചര്യത്തിലാണ് കാരണങ്ങളെ കുറിച്ചുള്ള പഠനം നടത്തിയത്. 2019-ൽ 230 കുട്ടികളാണ് സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത്. ഇതിൽ, 97 ആണ്‍കുട്ടികളും, 133 പെണ്‍കുട്ടികളും ആണ് . 2020-ൽ 311 കുട്ടികള്‍ ആത്മഹത്യ ചെയ്തു. 142 ആണ്‍കുട്ടികളും, 169 പെണ്‍കുട്ടികളും ഇതിൽ ഉൾപ്പെടും . 2021 ആയപ്പോള്‍ ആതമഹത്യ നിരക്ക് 345 ആയി. 168 ആണ്‍കുട്ടികളും, 177 പെണ്‍കുട്ടികളും.

Read Also  :  ജോലി കഴിഞ്ഞ് വിയർത്തു കുളിച്ച 19 കാരന്റെ അർദ്ധരാത്രിയിലെ ഓട്ടം വൈറലാകുന്നു: പ്രശസ്ത നിർമാതാവ് ഓഫർ നൽകിയിട്ടും നിരസിച്ചു

കോവിഡ് കാലത്ത് കുട്ടികൾ വീട്ടിനുള്ളിലായപ്പോഴാണ് ആത്മഹത്യ കൂടിരിക്കുന്നതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കുടുംബ ബന്ധങ്ങളിലുണ്ടാകുന്ന പ്രശ്നങ്ങളാണ് കുട്ടികളുടെ ആത്മഹത്യക്ക് കാരണമെന്നാണ് പരിശോധനയിലെ കണ്ടെത്തൽ. പുറത്തേക്ക് പോകാതെ വന്നപ്പോള്‍ കുട്ടികള്‍ക്കുണ്ടായ മാനസിക പ്രശ്നങ്ങള്‍ അതുവഴി വീട്ടുകാരുമായുള്ള ത‍ർക്കം എന്നിവയെല്ലാം കുട്ടികളുടെ ആത്മഹത്യക്ക് കാരണമായിട്ടുണ്ട്. പെണ്‍കുട്ടികളാണ് ആത്മഹത്യ ചെയ്യുന്നതിൽ കൂടുതൽ. പരീക്ഷ തോൽവി , ഓണ്‍ ലൈൻ ഗെയിമുകൾ, പ്രണയ നൈരാശ്യം ഇതെല്ലാം ആത്മഹത്യക്ക് കാരണമായിട്ടുണ്ടെങ്കിലും അത് ചെറിയൊരു ശതമാനം മാത്രമാണെന്നാണ് കണ്ടെത്തൽ.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button