Latest NewsNewsInternational

133 യാത്രക്കാരുമായി പറന്ന ബോയിംഗ് വിമാനം തകര്‍ന്നു വീണു, പ്രദേശത്ത് കനത്ത പുക

ബീജിംഗ്: 133 യാത്രക്കാരുമായി പുറപ്പെട്ട ചൈനീസ് വിമാനം തെക്കന്‍ പ്രവിശ്യയായ ഗ്വാങ്സിയില്‍ തകര്‍ന്നുവീണു. ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ടെങ് കൗണ്ടിയിലെ വുഷൗ നഗരത്തിന് സമീപമാണ് അപകടമുണ്ടായത്. എന്നാല്‍, മരിച്ചവരുടെയും പരിക്കേറ്റവരുടെയും വിശദാംശങ്ങള്‍ അറിവായിട്ടില്ല.

Read Also : സമരം നടത്തി വെറുതെ സമയം കളയുകയാണ്, സര്‍വേക്കല്ലുകള്‍ പിഴുതാല്‍ കെ റെയില്‍ ഇല്ലാതാവില്ല: കോടിയേരി

ഫ്‌ളൈറ്റ് ട്രാക്കിംഗ് വെബ്സൈറ്റ് ഫ്ളൈറ്റ് റഡാര്‍ 24-ല്‍ നിന്നുള്ള ഡാറ്റ പ്രകാരം, കുന്‍മിങ്ങില്‍ നിന്ന് ഗ്വാങ്ഷൂവിലേക്കുള്ള ഫ്‌ളൈറ്റ് നമ്പര്‍ MU5735 ആണ് തകര്‍ന്നുവീണത്. 0620 GMT ന് ശേഷം ബോയിംഗ് 737-89ന് വേഗത കുറയുകും പിന്നീട് കുത്തനെ നിലംപതിക്കുകയായിരുന്നുവെന്നുമാണ് ചൈനീസ് കണ്‍ട്രോള്‍ റൂമില്‍ നിന്നുള്ള വിവരം.

ഷാങ്ഹായ് ആസ്ഥാനമായുള്ള ചൈന ഈസ്റ്റേണ്‍ ചൈനയിലെ മികച്ച മൂന്ന് എയര്‍ലൈനുകളില്‍ ഒന്നാണ്, ലോകത്തെ 248 നഗരങ്ങളിലേയ്ക്ക് ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് സര്‍വീസ് നടത്തുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button