Latest NewsNewsInternational

യുക്രെയ്‌നെതിരെ ആക്രമണം ശക്തമാക്കി റഷ്യ: മരിയുപോളില്‍ 400 അഭയാര്‍ത്ഥികള്‍ കഴിഞ്ഞ സ്‌കൂള്‍ കെട്ടിടം തകര്‍ത്തു

കീവ്: യുക്രെയ്‌നെതിരെ ആക്രമണം ശക്തമാക്കി റഷ്യ. 400 ഓളം പേര്‍ അഭയാര്‍ഥികളായി കഴിഞ്ഞിരുന്ന മരിയുപോളിലെ സ്‌കൂള്‍ കെട്ടിടം റഷ്യന്‍ സൈന്യം ബോംബിട്ട് തകര്‍ത്തായി യുക്രെയ്ന്‍ വ്യക്തമാക്കി. സ്‌കൂള്‍ കെട്ടിടം പൂര്‍ണമായും തകര്‍ന്നതായും നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായും യുക്രെയ്ന്‍ അറിയിച്ചു. കഴിഞ്ഞ ദിവസം റഷ്യന്‍ ആക്രമണത്തില്‍ തകര്‍ന്ന മരിയുപോള്‍ നാടകശാലയില്‍ ഇനിയും ആയിരത്തിലധികം ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നു അധികൃതര്‍ അറിയിച്ചു.

Read Also : പ്രണയത്തിലായ യുവാവും സുരക്ഷിതമായ ഭാവിക്ക് അർഹൻ: പോക്സോ കേസിലെ പ്രതിക്ക് ജാമ്യം നൽകി കോടതി

റഷ്യന്‍ ആക്രമണത്തില്‍ യൂറോപ്പിലെ ഏറ്റവും വലിയ ഇരുമ്പ്, ഉരുക്കു നിര്‍മാണശാലകളില്‍ ഒന്നായ അസോവ്സ്റ്റലിന്‍ ഭാഗികമായി തകര്‍ന്നതായാണ് പുറത്തുവന്നിരിക്കുന്ന റിപ്പോര്‍ട്ട്. യുക്രെയ്‌ന്റെ സാമ്പത്തിക നഷ്ടം വലുതാണെന്ന് കെട്ടിടങ്ങളില്‍നിന്ന് കറുത്ത പുക ഉയരുന്നതടക്കമുള്ള വിഡിയോ പങ്കുവച്ച് പാര്‍ലമെന്റ് അംഗം ലെസിയ വാസിലെങ്കോ ട്വീറ്റ് ചെയ്തു.

മരിയുപോളില്‍ ജനവാസ മേഖലകളിലേത് ഉള്‍പ്പെടെ നഗരത്തിലെ 80% കെട്ടിടങ്ങളും ആക്രമണത്തില്‍ തകര്‍ന്നു. പടിഞ്ഞാറന്‍ യുക്രെയ്‌നിലെ ഡെലിയാറ്റന്‍ ഗ്രാമത്തിലുള്ള സൈനിക ഡിപ്പോ തകര്‍ക്കാന്‍, ഹൈപ്പര്‍സോണിക് മിസൈലുകള്‍ പ്രയോഗിച്ചതായി റഷ്യയുടെ പ്രതിരോധമന്ത്രാലയ വക്താവ് ഇഗര്‍ കൊനെഷെങ്കോവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button