News

പാക് ചാരസംഘടനയുടെ പരിശീലനം ലഭിച്ച 70 അക്രമകാരികളെ പുറത്തു വിട്ടത് രാജീവ് ഗാന്ധി/ ഫാറൂഖ് അബ്ദുല്ല സർക്കാരുകൾ: മുൻ ഡിജിപി

ഇവരിൽ പലരുമാണ് പിന്നീട് കശ്മീർ ഭീകര സംഘടനകളുടെ നേതാക്കൾ ആയതെന്നും പലർക്കും ജനകീയ മുഖമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

ന്യൂഡൽഹി: കാശ്മീരി പണ്ഡിറ്റുകൾക്ക് നേരെ നടന്ന ക്രൂരതയിൽ നേതൃത്വം വഹിച്ച അക്രമകാരികളായ തീവ്രവാദികളെ പുറത്തു വിട്ടത് രാജീവ് ഗാന്ധി/ ഫാറൂഖ് അബ്ദുല്ല സർക്കാരുകൾ ആയിരുന്നെന്ന വെളിപ്പെടുത്തലുമായി കശ്മീർ മുൻ ഡിജിപി. ഇതിനാലാണ്, കശ്മീരിലെ ഹിന്ദുവംശഹത്യ ഉണ്ടായതെന്നും മുൻ ഡിജിപി ശേഷ്പാൽ വൈദ് ആരോപിക്കുന്നു. പാക് ഭീകര സംഘടനയുടെ പരിശീലനം ലഭിച്ച 70 തീവ്രവാദികളെ രാജീവ് ഗാന്ധി, ഫാറൂഖ് അബ്ദുല്ല സർക്കാരുകൾ രാഷ്ട്രീയ സമ്മർദ്ദം മൂലം വിട്ടയച്ചെന്നും ഇവരാണ് കാശ്മീരി പണ്ഡിറ്റുകൾ വംശഹത്യ ചെയ്യാൻ മുന്നിൽ നിന്നതെന്നും അദ്ദേഹം ആരോപിച്ചു.

‘ഇപ്പോഴും, കശ്മീർ സംഭവങ്ങളുടെ യഥാർത്ഥ ചിത്രത്തെക്കുറിച്ച് ഭൂരിഭാഗം പേരും അജ്ഞരാണ്. ഐഎസ്‌ഐ പരിശീലനം ലഭിച്ച 70 ഭീകരർ ജമ്മുകശ്മീരിൽ പോലീസ് കസ്റ്റഡിയിൽ ഉണ്ടായിരുന്നെന്നത് അതീവ രഹസ്യമായിരുന്നു. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്നാണ് ഇവരെ വിട്ടയക്കാൻ ഉത്തരവുണ്ടായത്.’ ഇവരിൽ പലരുമാണ് പിന്നീട് കശ്മീർ ഭീകര സംഘടനകളുടെ നേതാക്കൾ ആയതെന്നും പലർക്കും ജനകീയ മുഖമായിരുന്നെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

1989 ലെ കേന്ദ്രസർക്കാരിന്റെ അനുമതിയില്ലാതെ കശ്മീർ സർക്കാർ ഇവരെ തുറന്നുവിടുമായിരുന്നോ എന്നും അദ്ദേഹം ചോദിക്കുന്നു. 1987 മുതൽ 1990 വരെയുള്ള ഫാറൂഖ് അബ്ദുല്ലയുടെ ഭരണകാലത്തായിരുന്നു പണ്ഡിറ്റുകളുടെ വംശഹത്യ ഉണ്ടായത്. ഫാറൂഖ് അബ്ദുല്ല സർക്കാർ വിട്ടയച്ച ഭീകരരിൽ ചിലരുടെ പേരുകൾ വൈദ് ട്വിറ്ററിലൂടെ വെളിപ്പെടുത്തി. മുഹമ്മദ് അഫ്സൽ ഷെയ്ക്ക്, ഷഫീക് അഹമ്മദ് അഹംഖർ, മുഹമ്മദ് അയൂബ് നജർ, ഫാറൂഖ് അഹമ്മദ് ഗനി, ഗുലാം മുഹമ്മദ് ഗൂരി, ഫാറൂഖ് അഹമ്മദ് മാലിക്, നസീർ അഹമ്മദ് ഷെയ്ഖ്, ഗുലാം മൊഹിയുദ്ദീൻ തുടങ്ങിയവരുടെ പേരുകളാണ് അദ്ദേഹം പുറത്തു വിട്ടത്.

1989 -ൽ കശ്മീരിലെ ബുദ്ഗമിൽ എസ്പിയായാണ് അദ്ദേഹം ചുമതലയേറ്റത്. 1990 -ൽ അദ്ദേഹം എസ്എസ്പിയായി. 20 പേരെ കൊന്നെന്നു ബിട്ട കരാട്ടെ എന്ന ഭീകരൻ പോലീസിനുമുന്നിൽ കുറ്റസമ്മതം നടത്തിയത് ആ കാലഘട്ടത്തിലായിരുന്നു എന്നദ്ദേഹം പറഞ്ഞു. 1990 മാർച്ചോടെ താഴ്വരയിലെ ഭൂരിഭാഗം ഹിന്ദുക്കളും ജീവൻ രക്ഷിക്കാനായി എല്ലാം വിട്ടെറിഞ്ഞു നാടുവിട്ടു.

കശ്മീരിലെ ആയിരക്കണക്കിന് ഹിന്ദുക്കളെ ഭീകരർ കൊലപ്പെടുത്തിയതായും അവരുടെ സ്വത്തുക്കൾ കൊള്ളയടിച്ചതായും വൈദ് സാക്ഷ്യപ്പെടുത്തുന്നു. നാടുവിട്ടവർ രാജ്യത്ത് ഇന്നും അഭയാർത്ഥികളെ പോലെ കഴിയുന്നു എന്നും അദ്ദേഹം പറയുന്നു. ദി കശ്മീർ ഫയൽസ് എന്ന ചിത്രം പുറത്തു വന്നതിനെ തുടർന്നുള്ള ചർച്ചകൾക്കിടയിലാണ് മുൻ ഡിജിപിയുടെ അനുഭവ സാക്ഷ്യം.

shortlink

Related Articles

Post Your Comments

Related Articles


Back to top button