Latest NewsNewsInternational

സിയാല്‍കോട്ടില്‍ പാകിസ്ഥാന്‍ വെടിമരുന്ന് ശാലയ്ക്ക് സമീപം വന്‍ സ്‌ഫോടനം

ഇസ്ലാമാബാദ്: വടക്കന്‍ പാകിസ്ഥാനിലെ നഗരമായ സിയാല്‍കോട്ടില്‍ വന്‍ സ്‌ഫോടനം നടന്നതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങളുടെ റിപ്പോര്‍ട്ട്. പഞ്ചാബ് പ്രവിശ്യയിലെ കന്റോണ്‍മെന്റ് ഏരിയയ്ക്ക് സമീപമാണ് സ്‌ഫോടനം നടന്നത്. ഞായറാഴ്ച രാവിലെയാണ് രാജ്യത്തെ ഞെട്ടിച്ച സംഭവം ഉണ്ടായത്. മേഖലയില്‍ നിന്ന് ഒന്നിലധികം സ്‌ഫോടന ശബ്ദം കേട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു. പാകിസ്ഥാന്‍ സൈന്യത്തിന്റെ വെടിമരുന്ന് സംഭരണശാലയ്ക്ക് സമീപമാണ് തീവ്ര സ്‌ഫോടനം നടന്നത്. തുടര്‍ന്ന്, പ്രദേശത്ത് വന്‍ തീപിടിത്തവും ഉണ്ടായി.

Read Also : ശൈഖുൽ മശായിഖ് പിണറായി വിജയൻ അഥവാ ക്യാപ്റ്റൻ: കേരളത്തിന് ഒരു ഇമാമുണ്ടെന്ന് ജനങ്ങൾ മനസിലാക്കിയെന്ന് സിപിഐഎം നേതാവ് വീഡിയോ

സ്‌ഫോടനത്തിനു ശേഷം, വെടിമരുന്ന് സംഭരണശാലയ്ക്ക് സമീപമുള്ള പ്രദേശം മുഴുവന്‍ പാക് സൈന്യം വളഞ്ഞിരിക്കുകയാണ്. സൈന്യത്തിന്റെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളില്‍ ഒന്നാണ് ഈ പ്രദേശം.

 

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ്, ബലൂചിസ്ഥാനിലെ സിബി ജില്ലയില്‍ ഐഇഡി ആക്രമണത്തില്‍ നാല് പാകിസ്ഥാന്‍ സൈനികര്‍ കൊല്ലപ്പെടുകയും 10 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പാകിസ്ഥാനില്‍ 2022ന്റെ തുടക്കത്തില്‍ തന്നെ, ഇസ്ലാമാബാദ്, ലാഹോര്‍ തുടങ്ങിയ പ്രധാന നഗരങ്ങളില്‍ ഭീകരാക്രമണങ്ങള്‍ നടന്നിരുന്നു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button