മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ക്ക് മുന്നില്‍ തന്റെ ആദ്യ ഐഎസ്എല്‍ ഫൈനല്‍ കളിക്കാനൊരുങ്ങുമ്പോള്‍ പ്രതീക്ഷകള്‍ പങ്കുവെച്ച് കെപി രാഹുല്‍. ഗ്യാലറിയിലെത്തുന്ന കാണികളാണ് ബ്ലാസ്റ്റഴ്‌സിന്റെ ശക്തിയെന്നും അവർക്ക് മുന്നിൽ ഫൈനല്‍ കളിക്കാന്‍ കഴിയില്ലെന്നാണ് ആദ്യം കരുതിയിരുന്നതെന്നും ബ്ലാസ്റ്റേഴ്‌സ് താരം പറയുന്നു.
‘ഒരുകാലത്ത് ഞാനും കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ കടുത്ത ആരാധകനായിരുന്നു. ആ ടീമിനെ ഫൈനലെത്തിക്കാൻ കഴിഞ്ഞതിൽ വളരെയധികം സന്തോഷം. ആരാധകര്‍ക്ക് മുന്നില്‍ ഫൈനല്‍ കളിക്കാന്‍ കഴിയില്ലെന്നാണ് കരുതിയിരുന്നത്. എന്നാല്‍, അവസരം ഒരുക്കി തന്നവരോട് കടപ്പെട്ടിരിക്കുന്നു. എല്ലാവര്‍ക്കും വളരെയധികം സന്തോഷം. ഫൈനലിലും ഈ ഒത്തൊരുമ ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നു’.
‘എല്ലാ ടീമുകളും കരുത്തരാണ്. അതുപോലെ ഹൈദരാബാദ് എഫ്‌സിയും. ബ്ലാസ്റ്റേഴ്‌സ് ഒരിക്കലും പിറകിലല്ല. പറ്റാവുന്ന ടീമിനെയൊക്കെ കീഴ്‌പ്പെടുത്തിയാണ് ബ്ലാസ്റ്റേഴ്‌സ് വരുന്നത്. എതിരെ ആര് വരുന്നുവെന്നുള്ളത് നമ്മള്‍ ശ്രദ്ധിക്കേണ്ട ആവശ്യമില്ല. നമ്മള്‍ നമ്മുടെ പ്രകടനം പുറത്തെടുക്കുക. അതുമാത്രമാണ് ലക്ഷ്യം’ രാഹുൽ പറഞ്ഞു.
Read Also:- ഓള്‍ ഇംഗ്ലണ്ട് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പ്: ഇന്ത്യയുടെ ലക്ഷ്യ സെന്‍ ഫൈനലിൽ
അതേസമയം, സൂപ്പര്‍ താരം സഹല്‍ അബ്ദുള്‍ സമദ് ഹൈദരാബാദിനെതിരായ ഫൈനലിൽ കളിക്കും. പരിക്കിന്റെ പിടിയിലായിരുന്ന സഹല്‍ പരിശീലനം ആരംഭിച്ചിതായി കോച്ച് ഇവാന്‍ വുകോമാനോവിച്ച് സ്ഥിരീകരിച്ചു. സഹല്‍ പൂര്‍ണ ഫിറ്റാണെന്നാണ് വുകോമാനോവിച്ച് കൂട്ടിച്ചേർത്തു. എന്നാൽ, നായകൻ അഡ്രിയാന്‍ ലൂണ ഇന്ന് ബ്ലാസ്റ്റേഴ്‌സ് നിരയിലുണ്ടാവില്ല.
Post Your Comments